Posted By user Posted On

ഖത്തറിൽ അപകടത്തിൽ മരിച്ച കുട്ടിയുടെ സംസ്കാരം നടത്തി

ശാസ്താംകോട്ട ∙ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച കുട്ടിയുടെ സംസ്കാരം നടത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ രാകേഷ് ഭവനത്തിൽ രഞ്ജു കൃഷ്ണന്റെയും അനുജയുടെയും മകൻ അദിത് രഞ്ജു കൃഷ്ണനാണ് (6)) മരിച്ചത്. കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ പാർക്കിൽ വീട്ടിലേക്കു പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. യുകെജി വിദ്യാർഥിയാണ്. സഹോദരൻ: ആര്യൻ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *