Posted By user Posted On

ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കാ​ന്‍ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണം -അ​മീ​ർ

ദോ​ഹ: ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ന​ട​ന്ന പ്ര​ഥ​മ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി. ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​നെ രാ​ഷ്ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ന്ന യൂ​റോ​പ്യ​ന്‍ യൂ​നി​യ​ന്‍ രാ​ജ്യ​ങ്ങ​ളെ പ്ര​ശം​സി​ച്ചാ​യി​രു​ന്നു അ​മീ​ര്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളോ​ട് ഈ ​പാ​ത സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ക്കെ​തി​രെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ‌സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

‘‘1967ലെ ​അ​തി​ര്‍ത്തി​ക​ള്‍ പ്ര​കാ​രം സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍ രൂ​പ​വ​ത്ക​ര​ണ​ത്തി​നും യൂ​റോ​പ്പി​ന്റെ സ​മ്മ​ര്‍ദം ആ​വ​ശ്യ​മാ​ണ്. വാ​ക്കു​ക​ള്‍ക്ക് പ​ക​രം ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം പ്രാ​വ​ര്‍ത്തി​ക​മാ​കേ​ണ്ട​തു​ണ്ട്. ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍ത്ത​ല്‍ വേ​ണം. വെ​സ്റ്റ് ബാ​ങ്കി​ല്‍ സൈ​ന്യ​ത്തി​ന്റെ പി​ന്തു​ണ​യോ​ട‌െ ന​ട​ക്കു​ന്ന കു​ടി​യേ​റ്റ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണം. ഖ​ത്ത​ര്‍ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്’’ -അ​മീ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം ഇ​സ്രാ​യേ​ല്‍ യു​ദ്ധ​ക്കു​റ്റ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും അ​മീ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *