Posted By user Posted On

ഇതാ കീശ കാലിയാക്കാത്ത അടിപൊളി ഫോണ്‍; സാംസങ് ഗ്യാലക്സി എ16 എത്തി, വിലയും സവിശേഷതകളും, ഉടനെ വാങ്ങിക്കൂ…

ആറ് വർഷത്തെ ഒഎസ് അപ്‍ഡേറ്റോടെ സാംസങ് ഗ്യാലക്സി എ16 5ജി സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ബഡ്ജറ്റ് ഫോണ്‍ വിഭാഗത്തില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്‍റെ ഏറ്റവും പുതിയ മോഡലാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസറില്‍ എത്തുന്ന ബഡ്‍ജറ്റ് ഫ്രണ്ട്‍ലി ഫോണ്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. സാംസങിന്‍റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‍ലി ഫോണ്‍ എന്ന നിലയില്‍ വിപണി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്യാലക്സി എ16 5ജിയുടെ വരവ്. 18,999 രൂപയില്‍ ആരംഭിക്കുന്ന ഈ ഫോണ്‍ സിഎംഎഫ് ഫോണ്‍ 1, വണ്‍പ്ലസ് നോർഡ് സിഇ4 ലൈറ്റ്, ഇന്‍ഫിനിക്സ് ജിടി 20 പ്രോ എന്നീ മോഡലുകളുമായാണ് മത്സരിക്കേണ്ടിവരിക. സാംസങ് എ16 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിനാണ് 18,999 രൂപയാവുക. അതേസമയം 8 ജിബി + 256 ജിബി വേരിയന്‍റിന് 21,999 രൂപയാണ് വില. ആമസോണ്‍, ഫ്ലിപ്കാർട്ട്, സാംസങിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റ്, റീടെയ്ല്‍ ഔട്ട്‍ലറ്റുകള്‍ എന്നിവ വഴി ഫോണ്‍ ലഭ്യമാകും. 

6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പർ അമോല്‍ഡ് ഡിസ്പ്ലെയോടെയാണ് സാംസങ് എ16 5ജി സ്മാർട്ട്ഫോണ്‍ വരുന്നത്. ഇന്‍ഫിനിക്സ് 50 5ജി, ടെക്നോ സ്പാർക്ക് 30സി 5ജി എന്നീ സ്മാർട്ട്ഫോണുകളിലേതിന് സമാനമായ ചിപ്പാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.5 ടിബി വരെ മൈക്രോ എസ്ഡി കാർഡ് ഇടാം. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങിന്‍റെ തന്നെ വണ്‍ യുഐയാണ് ഇന്‍റർഫേസ്. 50 എംപി പ്രൈമറി ക്യാമറ, 5 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍, 2 എംപി മാക്രോ ക്യാമറ എന്നിവ പിന്‍ഭാഗത്തും, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 13 എംപി ക്യാമറ മുന്‍ഭാഗത്തും വരുന്നു. സൈഡ്-മൌണ്ടഡ് ഫിംഗർപ്രിന്‍റ് സ്കാനർ, 5,000 എംഎഎച്ച് ബാറ്ററി, 25 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ്, ഐപി54 റേറ്റിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *