Posted By user Posted On

ഖത്തറിലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഇ​നി ബി​ർ​ക​തു​ൽ അ​വാ​മി​റി​ലും

ദോ​ഹ: സ​ഫാ​രി ഗ്രൂ​പ്പി​ന്റെ ഖ​ത്ത​റി​ലെ ആ​റാ​മ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബി​ർ​ക​തു​ൽ അ​വാ​മി​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ൽ സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹ​മ​ദ് ദാ​ഫ​ർ അ​ബ്ദു​ൽ ഹാ​ദി അ​ൽ അ​ഹ്ബാ​ബി, സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ട്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ സൈ​നു​ൽ ആ​ബി​ദീ​ൻ, ഷ​ഹീ​ൻ ബ​ക്ക​ർ, ഡ​യ​റ​ക്ട​ർ ഷാ​ഹി​ദ് ബ​ക്ക​ർ, മ​റ്റു മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പു​റ​മെ ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. പു​തി​യ ബ്രാ​ഞ്ചി​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു മെ​ഗാ പ്ര​മോ​ഷ​നു​ക​ൾ ത​ങ്ങ​ളു​ടെ പ്രി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ത്ത​വ​ണ ഒ​രു​ക്കി​യ​താ​യി സ​ഫാ​രി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​രു ല​ക്ഷം റി​യാ​ലും ഇ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മൂ​ന്ന് എം.​ജി ഇ​സ​ഡ്.​എ​സ് 2024 മോ​ഡ​ൽ കാ​റു​ക​ളും ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ഫാ​രി​യു​ടെ ബി​ർ​ക്ക​ത്തു​ൽ അ​വാ​മി​ർ ശാ​ഖ​യി​ൽ​നി​ന്ന് 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ വ​ഴി ഉ​പ​ഭോ​ക്താ​വി​ന് സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം.

ഏ​ഴു ന​റു​ക്കെ​ടു​പ്പു​ക​ളി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി 50,000 റി​യാ​ലും ര​ണ്ടാം സ​മ്മാ​ന​മാ​യി 25,000 റി​യാ​ലും മൂ​ന്നാം സ​മ്മാ​ന​മാ​യി 10,000 റി​യാ​ലും ല​ഭി​ക്കും. നാ​ലാം സ​മ്മാ​നം 5000 റി​യാ​ൽ, അ​ഞ്ചാം സ​മ്മാ​നം 3000 റി​യാ​ൽ, ആ​റാം സ​മ്മാ​നം 2000 റി​യാ​ൽ, ഏ​ഴാം സ​മ്മാ​നം 1000 റി​യാ​ൽ അ​ഞ്ചു​പേ​ർ​ക്ക് എ​ന്നി​വ​യാ​ണ് സ​മ്മാ​നം. ഒ​ക്ടോ​ബ​ർ 16ന് ​ആ​രം​ഭി​ച്ച ​ഉ​ദ്ഘാ​ട​ന ഓ​ഫ​ർ ഡി​സം​ബ​ർ 29 വ​രെ നീ​ളും.

ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്ന മ​റ്റൊ​രു മെ​ഗാ പ്ര​മോ​ഷ​നാ​ണ് 50 റി​യാ​ലി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​ന് മൂ​ന്ന് എം.​ജി ഇ​സ​ഡ്.​എ​സ് 2024 മോ​ഡ​ൽ കാ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​രം. ഈ ​പ്ര​മോ​ഷ​നി​ൽ മൂ​ന്നു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ 14നും ​ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് ഡി​സം​ബ​ർ 16നും ​അ​വ​സാ​ന ന​റു​ക്കെ​ടു​പ്പ് 2025 ജ​നു​വ​രി 14നും ​ന​ട​ക്കും. ഈ ​ര​ണ്ടു പ്ര​മോ​ഷ​നും സ​ഫാ​രി​യു​ടെ ബി​ർ​ക്ക​ത്തു​ൽ അ​വാ​മി​റി​ലെ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മാ​ത്ര​മാ​കും ല​ഭ്യ​മാ​വു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *