നിങ്ങളറിഞ്ഞോ? ഖത്തറിലെ ലുലുവില്‍ വിലക്കുറവിന്റെ മേള, ഉടനെ പര്‍ച്ചേസ് ചെയ്യൂ…
ദോഹ: ഖത്തറിലെ ഉപഭോക്താക്കൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘10-15-20-30’ പ്രമോഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്. ഒക്ടോബർ 27വരെ നീളുന്ന പ്രമോഷനിലൂടെ നിത്യോപയോഗ വസ്തുക്കൾ, ഫ്രഷ് ഫുഡ്, പഴങ്ങൾ പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ- സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഗൃഹാലങ്കാരങ്ങൾ, സ്റ്റേഷനറികൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇനങ്ങളാണ് കുറഞ്ഞ വിലയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ലുലുവിന്റെ ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ന്യായവിലയിൽ സ്വന്തമാക്കാനുള്ള അവസരവുമായാണ് ഈ വർഷത്തെ ‘10-15-20-30’ പ്രമോഷൻ ആരംഭിച്ചിരിക്കുന്നത്. എല്ലാ വർഷങ്ങളിലും ഉപഭോക്തൃ സ്വീകാര്യത കൊണ്ട് വൻ വിജയമായി മാറുന്ന 10-15-20-30 പ്രമോഷനെ, കൂടുതൽ ആവേശകരമാക്കുന്നതിന് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഉൽപന്ന വൈവിധ്യം അവതരിപ്പിക്കാൻ ഓരോ വർഷവും ശ്രമിക്കുന്നതായി ലുലു വക്താവ് അറിയിച്ചു.
വിപുലമായ ഓഫറുകൾക്ക് പുറമെ, സ്റ്റോറിലും ഓൺലൈനിലും ലഭ്യമായ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഗാഡ്ജെറ്റുകൾ എന്നിവ ലഭ്യമാകുന്ന ടെക് ഡീലുകളും ഇതോടനുബന്ധിച്ചുണ്ട്. അലൻ സള്ളി, വാൻ ഹ്യൂസൻ, ലൂയി ഫിലിപ്, മാർകോ ഡൊണടെലി, ഈറ്റൻ, ഡിബാകേഴ്സ്, ടോം സ്മിത്ത്, ജോൺ ലൂയിസ് ഉൾപ്പെടെ ഇഷ്ട ബ്രാൻഡുകളിലെ ഡിസ്കൗണ്ട് മേള ഒക്ടോബർ 19 വരെ തുടരും. ചീസ്, ഹെൽത്ത് ഡ്രിങ്ക്, ഫിലിപിനോ ഗ്രോസറി ഉൾപ്പെടെ തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റ് വിഭാഗങ്ങളിൽ 10 ശതമാനം ഹാപ്പിനസ് ഓഫർ 18 വരെയും തുടരും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)