കണ്ണടച്ച് തുറന്നപ്പോഴേക്കും തീര്‍ത്തും അപ്രതീക്ഷിതമായത് സംഭവിച്ചു: വീട്ടു ജോലിക്കാര്‍ക്ക് ഐഫോണ്‍ 16 സമ്മാനമായി നല്‍കി ഉടമകള്‍
വീട്ട് ജോലിക്കാരായ സ്ത്രീകള്‍ക്ക് ആപ്പിള്‍ ഐ ഫോണ്‍ 16 ന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കി വീട്ടുടമകള്‍. വീട്ടില്‍ കണ്ണടച്ച് കളിക്കുന്നതിനിടയിലാണ് ഒരു സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞ് വീട്ടുടമയുടെ മകളായ മൂന്നുവയസ്സുകാരി ക്സിസി അകത്തേക്ക് പോയത്. ഈ സമയം വീട്ടുജോലിക്കാരികളായ ശ്രീയും നൈനാങ്ങും ഇങ്ങനെയൊരു സമ്മാനത്തേക്കുറിച്ച് സങ്കല്‍പിച്ചിട്ടേയുണ്ടായിരുന്നില്ല. താന്‍ പറഞ്ഞിട്ടേ കണ്ണുതുറക്കൂ എന്ന് സത്യംചെയ്യിച്ചായിരുന്നു ക്സിസി അകത്തേക്കുപോയത്. രക്ഷിതാക്കള്‍ക്കൊപ്പം പുറത്തുപോയിവരുമ്പോള്‍ കൊണ്ടുവരുന്ന എന്തെങ്കിലും ഭക്ഷണപ്പൊതിയായിരിക്കുമെന്നേ ആ നിമിഷംവരെ ശ്രീയും നൈനാങ്ങും ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍ കണ്ണുത്തുറന്നപ്പോഴാണ് അത് ആപ്പിള്‍ ഐ ഫോണ്‍ ആയിരുന്നെന്ന് ഇരുവരും തരിരിച്ചറിഞ്ഞത്.
മലേഷ്യക്കാരായ ജെഫ് ലിയോങ്, ഇന്ദിര കലിഞ്ജിയാന്‍ എന്നിവരാണ് തങ്ങളുടെ വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകള്‍ക്ക് ആപ്പിളിന്റെ പുതിയ ഫോണ്‍ സമ്മാനമായി നല്‍കി ഞെട്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും ചെയ്തു. ഇതോടെ ഈ വീട്ടില്‍ ജോലികിട്ടാന്‍ എന്താണ് യോഗ്യത എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവരുടെ വീട്ടിലെ അംഗങ്ങളേപ്പോലെയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള വീട്ടുജോലിക്കാരികളായ ശ്രീയും നൈനാങ്ങും. ജെഫും ഇന്ദിരയും ജോലിക്കുപോവുന്ന സമയത്ത് ഒരു കുറവുംവരുത്താതെയാണ് ഇവര്‍ വീട് നോക്കുകയും കുട്ടികളെ പരിചരിക്കുകയും ഭക്ഷണം പാകംചെയ്യുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് തങ്ങളേക്കാള്‍ അടുപ്പം അവരോടാണെന്ന് ഇരുവരും സമ്മതിക്കുന്നുമുണ്ട്. തുടര്‍ന്നാണ് സര്‍പ്രൈസ് സമ്മാനമായി കഴിഞ്ഞ ദിവസം ഐ ഫോണ്‍ 16 സമ്മാനിച്ചത്.
തങ്ങളുടെ ഓരോ ദിവസത്തേയും സംഭവങ്ങള്‍ വീഡിയോ എടുത്ത് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സമ്മാനത്തിന്റെ കാര്യവും പുറംലോകം അറിഞ്ഞത്. ജോലിയോ പദവിയോ നോക്കാതെ എല്ലാവരേയും ഒരുപോലെ കാണണമെന്നും തന്റെ വീട്ടില്‍ വീട്ടുജോലിക്കാരിയെന്നും വീട്ടുടമസ്ഥരെന്നുമുള്ള വിവേചമില്ലെന്നും ഇവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)