Posted By user Posted On

ബിഗ് ടിക്കറ്റ്: സ്വർണ്ണക്കട്ടി സമ്മാനമായി നേടിയ ഭാഗ്യശാലികളിൽ മലയാളികളും, നിങ്ങള്‍ക്കും വിജയികളാകാം, ചെയ്യേണ്ടത് ഇത്രമാത്രം

ഒക്ടോബർ മാസം രണ്ടാം ആഴ്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കാരറ്റ് സ്വർണ്ണക്കട്ടി നേടി മലയാളികൾ. AED 80,000 മൂല്യമുള്ള 250 ​ഗ്രാം സ്വർണ്ണക്കട്ടികളാണ് ഒക്ടോബർ മാസം എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പിൽ ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകുന്നത്. ഈ ആഴ്ച്ചയിലെ ഭാ​ഗ്യശാലികളിൽ ഇന്ത്യ, ബംഗ്ലാദേശ്  എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. കമലേഷ് കുമാർ പഞ്ചൽ – 8 ഒക്ടോബർ വിജയി

കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ കമലേഷ് ഓൺലൈൻ ആയാണ് ബി​ഗ് ടിക്കറ്റ് എടുത്തത്. വിജയ പ്രതീക്ഷ ഇല്ലാതിരുന്നതിനാൽ സ്വർണ്ണം നേടി എന്നറിഞ്ഞ ശേഷം വലിയ സന്തോഷത്തിലാണ് കമലേഷ്.

മുഹമ്മദ് ബഷീർ ചോരമ്പറ്റ – 9 ഒക്ടോബർ വിജയി

മലയാളിയായ ബഷീർ യുഎഇയിൽ സ്റ്റേഷൻ സൂപ്പർവൈസറാണ്. 48 വയസ്സുകാരനായ പ്രസാദ് കഴിഞ്ഞ 27 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. ബിഗ് ടിക്കറ്റ് തുടങ്ങിയ കാലം മുതൽ കളിക്കുന്നുണ്ടെങ്കിലും വിജയം നേടിയ ടിക്കറ്റ് 30 സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ വാങ്ങിയത്. സമ്മാനമായി ലഭിച്ച സ്വർണ്ണം സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കാനാണ് തീരുമാനം. ഒപ്പം കളി തുടരാനായി അടുത്ത ബിഗ് ടിക്കറ്റ് വാങ്ങാൻ പണം മാറ്റി വച്ച് കഴിഞ്ഞു ഇവർ.

അഹമ്മദ് ഹൊസൈൻ – 10 ഒക്ടോബർ വിജയി

ബംഗ്ലാദേശിയായ അഹമ്മദ് ഹൊസൈൻ കഴിഞ്ഞ 17 വർഷമായി അൽ ഐനിൽ ആണ് ബിസിനസ് നടത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി എല്ലാ മാസവും, ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും ചിലപ്പോൾ സ്വന്തമായും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് വിജയിക്കുന്നത്. സമ്മാനമായി ലഭിച്ച സ്വർണ്ണം ഭാര്യക്ക് നൽകുമെന്ന് അഹമ്മദ് പറഞ്ഞു. ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരാനാണ് തീരുമാനം.

നൗഫൽ കക്കാട്ടേരി – 11 ഒക്ടോബർ വിജയി

മലയാളിയായ നൗഫൽ കഴിഞ്ഞ അഞ്ചു വർഷമായി റാസ് അൽ ഖൈമയിൽ ആണ് താമസം. 43 വയസ്സുള്ള നൗഫൽ സെയിൽ റെപ്രെസെന്ററ്റീവ് ആണ്.
കൂടെയുള്ള 15 സുഹൃത്തുക്കളുമായി ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സ്വർണ്ണം വിറ്റ് കടങ്ങൾ തീർത്ത ശേഷം ബിഗ് ടിക്കറ്റ് കളി തുടരാനാണ് നൗഫൽ തീരുമാനിച്ചിരിക്കുന്നത്.

മുഹമ്മദ് ആരിഫ് സിദ്ദിഖി – 12 ഒക്ടോബർ വിജയി

ലക്‌നൗവിൽ നിന്നുള്ള ആരിഫ് കഴിഞ്ഞ 14 വർഷമായി ഖത്തറിലാണ് താമസം. അബുദാബിയിൽ വച്ചാണ് ആരിഫ് ആദ്യമായി ബിഗ് ടിക്കറ്റ് വാങ്ങിയത്. അന്ന് മുതൽ കുറച്ച് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഇടയ്‌ക്കെല്ലാം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സ്വർണ്ണം വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് വീട് നിർമ്മിക്കാനാണ് തീരുമാനം. ഭാവിയും ഇനിയും ബിഗ് ടിക്കറ്റ് കളിക്കുമെന്നും ആരിഫ് പറയുന്നു.

ഹനുരാജ അരുൺ രാജേന്ദ്രൻ – 13 ഒക്ടോബർ വിജയി

തമിഴ് നാട്ടിൽ നിന്നുള്ള ഡിസൈൻ സൂപ്പർവൈസറായ അരുൺ 11 വർഷമായി സൗദിയിലാണ് താമസം. കഴിഞ്ഞ മാസം സുഹൃത്തുക്കൾക്കൊപ്പം അബുദാബി സന്ദർശിക്കവേ അവരോടൊപ്പമാണ് ബിഗ് ടിക്കറ്റു വാങ്ങിയത്. രണ്ടു ടിക്കറ്റുകൾ വാങ്ങിയപ്പോൾ ഫ്രീ ആയി ലഭിച്ച മൂന്നു ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. ആദ്യമായി വാങ്ങിയ ടിക്കറ്റിനു തന്നെ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് അരുൺ.

ബാലമുരുഗൻ വൈയാപുരി – 14 ഒക്ടോബർ വിജയി

തമിഴ് നാട്ടിൽ നിന്നുള്ള ബാങ്ക് ജീവനക്കാരനായ ബാലമുരുഗന് 40 വയസ്സുണ്ട്. കഴിഞ്ഞ 12 വർഷമായി ഷാർജയിൽ താമസിക്കുന്ന ബാലമുരുഗന് അഞ്ചു വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സാധാരണ പോലെ ഒന്നോ രണ്ടോ ടിക്കറ്റ് വാങ്ങുന്നതിന് പകരം ഇത്തവണ ഒൻപത് ടിക്കറ്റാണ് എടുത്തത്. സമ്മാനമായി ലഭിച്ച സ്വർണ്ണം മകൾക്കായി കരുതി വയ്ക്കാനാണ് തീരുമാനം. സമ്മാനം ലഭിച്ച സ്ഥിതിക്ക് ബിഗ് ടിക്കറ്റ് തുടർന്നും വാങ്ങാനാണ് ബാലമുരുഗൻ തീരുമാനിച്ചിട്ടുള്ളത്.

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർ ഓട്ടോമാറ്റിക് ഡെയിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഇതിലൂടെ ജിവസവും 250 ​ഗ്രാം 24കാരറ്റ് സ്വർണ്ണക്കട്ടി നേടാനാകും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് 355,000 ദിർഹം വിലയുള്ള റേഞ്ച് റോവർ വെലാർ കാർ നേടാനും അന്നേ ദിവസം കഴിയും.

ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ എത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *