ദോഹ: കനത്ത ചൂട് സമ്മാനിച്ച വേനൽകാലത്തിനൊടുവിൽ തണുപ്പിലേക്കുള്ള വരവറിയിച്ച് ഖത്തറിലുടനീളം മഴയെത്തി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ദോഹയിലും സമീപ പ്രദേശങ്ങളിലുമായി ഇടിക്കൊപ്പം മഴയും പെയ്തിറങ്ങിയത്.
ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽനിന്നും പുറത്തിറങ്ങിയതിനു പിന്നാലെ മണ്ണും മനസ്സും നനയിച്ച് മഴയെത്തി. വീശിയടിച്ച കാറ്റിനു പിന്നാലെ ഇടിയുടെ മൂളലിനൊപ്പം മഴ തിമിർത്തു പെയ്തു. ഏതാനും മിനിറ്റുകൾ നീണ്ടപ്പോഴേക്കും റോഡരികുകൾ ചെറു വെള്ളക്കെട്ടുകളായി.
മഴക്കു പിന്നാലെ റോഡ് യാത്രക്കാർക്കുള്ള മുന്നറിയിപ്പ്
ദോഹയിൽ റിങ് റോഡുകൾ, കോർണീഷ്, മൻസൂറ, ഹിലാൽ, ഐൻ ഖാലിദ്, ഓൾഡ് എയർപോർട്ട് തുടങ്ങിയ പ്രദേശങ്ങൾ മുതൽ ലുസൈൽ, അൽ വക്റ, അൽ ഖോർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ മഴപെയ്തു. വിവിധ മേഖലകളിൽ പെയ്ത മഴച്ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് സ്വദേശികളും പ്രവാസികളും മഴയെ വരവേറ്റത്.
കടുത്ത ചൂടിന് ഒക്ടോബർ ആദ്യവാരത്തിൽ തന്നെ കുറവുണ്ടായെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസങ്ങളിൽ മഴ സാധ്യത പ്രവചിച്ചെങ്കിലും രാജ്യത്തിന്റെ അതിർത്തികളിലും ഒറ്റപ്പെട്ട ചിലയിടങ്ങളിലും ചാറ്റൽ മഴയായി പെയ്ത് അകന്നു. അതേസമയം, ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

ദോഹ: റോഡിലെ അപകടങ്ങൾക്കും നിയമലംഘനങ്ങൾക്കും വലിയൊരു ശതമാനവും മൊബൈൽ ഫോൺ ഉപയോഗം കാരണമാവുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഏറ്റവും മികവുറ്റ സാങ്കേതികവിദ്യകൾ സ്ഥാപിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതിനും ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നതിനും 500 റിയാൽ പിഴ ചുമത്തും. കഴിഞ്ഞ ദിവസം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട അറിയിപ്പു പ്രകാരം സെപ്റ്റംബർ മൂന്നു…
In "Latest News"

ദോഹ: പുതുവർഷപ്പിറവിയെ വരവേൽക്കാൻ ഖത്തറിലെ എല്ലാവഴികളും ലുസൈലിലേക്ക് ഒഴുകിയ രാത്രി. വർണാഭമായ വെടിക്കെട്ടും ഡ്രോൺഷോയുമായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയ ലുസൈൽ ബൊളെവാഡിലെ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ ഡിസംബർ 31ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ ദോഹ മെട്രോയിലും സ്വന്തം വാഹനങ്ങളിലുമായി പതിനായിരങ്ങൾ ഒഴുകിത്തുടങ്ങി. വൈകുന്നേരം ആറ് മണി മുതൽതന്നെ ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള ബൊളെവാഡിലെ തെരുവുകൾ ജനനിബിഡമായിരുന്നു. ചെറു സംഘങ്ങളായി പലവഴികളിലൂടെ ലുസൈൽ ലക്ഷ്യമാക്കി നീങ്ങി. മണിക്കൂറുകൾക്കുള്ളിൽ ആയിരവും പതിനായിരവും കടന്ന്…
In "Latest News"

ദോഹ: നാലു ദിവസങ്ങളിലായി പതിനായിരങ്ങൾ ഒഴുകിയെത്തി കതാറയിലെ ദേശീയ ദിനാഘോഷങ്ങൾ. ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രിയോടെ സമാപിച്ച കതാറയായിരുന്നു ഇത്തവണ ദോഹയിലെ ഏറ്റവും തിരക്കേറിയ ആഘോഷ കേന്ദ്രം. പൈതൃക പരിപാടികളും ആവേശം പകർന്ന സൈനിക പ്രദർശനങ്ങളും മറ്റ് കലാ, സാംസ്കാരിക പരിപാടികളുമായി ദേശീയ ദിനാഘോഷ പരിപാടികൾ ബുധനാഴ്ചയോടെ അവസാനിച്ചു. പൗരന്മാരും പ്രവാസികളും കുടുംബ സമേതം അവധി ദിനത്തിൽ ഒഴുകിയെത്തി. പാരാമോട്ടോർ പ്രകടനം, സൈനിക ബാൻഡ് പ്രകടനം, ഖത്തറിന്റെ പരമ്പരാഗത നൃത്തമായ…
In "Latest News"
Comments (0)