വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു; പ്രവാസികൾക്ക് സന്തോഷം
മസ്കറ്റ്: ഒമാനി റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു റിയാലിന് 218 രൂപ എന്ന നിരക്ക് കടന്നിരിക്കുകയാണ്. റിയാലിന്‍റെ വിനിമയ നിരക്ക് കാണിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന് 218.48 രൂപയാണ് കാണിച്ചതെങ്കിലും ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 218 രൂപയെന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഇന്നും ഞായറാഴ്ചയും ഈ നിരക്ക് തന്നെയാകും വിനിമയ സ്ഥാപനങ്ങൾ നൽകുക. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതും എണ്ണവില വര്‍ധിച്ചതുമാണ് വിനിമയ നിരക്ക് ഉയരാന്‍ പ്രധാന കാരണമായത്. അമേരിക്കന്‍ ഡോളറിന്‍റെ ശക്തി കാണിക്കുന്ന ഡോളര്‍ ഇന്‍റക്സും ഉയര്‍ന്നു. ഡോളര്‍ ഇന്‍റക്സ് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)