മനുഷ്യായുസ് 160 – 180 ലേക്കോ? മരണത്തെ തോൽപ്പിക്കാനൊരുങ്ങി മനുഷ്യർ; സർവസാധാരണമാകുന്ന 100 കഴിഞ്ഞവരുടെ ആരോഗ്യ പരിരക്ഷ
മരണത്തെ ഭയക്കുന്നവരാണ് മനുഷ്യർ. മരണം ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ആയുർ ദൈർഘ്യം 70 – 80 ആയിരുന്ന കാലത്തു നിന്നും, 160 – 180 ലേക്കെത്തിക്കാനാണ് ശ്രമം. 60 കഴിഞ്ഞവരുടെ ആവശ്യങ്ങളെ കുറിച്ചു ചിന്തിക്കുന്ന ലോകം 100 കഴിഞ്ഞവരുടെ ആരോഗ്യ പരിരക്ഷയെക്കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മരണത്തെ ഭയക്കുന്ന മനുഷ്യ ർ മരിക്കാതിരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ്. ചിരിച്ചാൽ പോലും ആയുസു കൂടുമെന്നതായിരുന്നു ആദ്യ കണ്ടുപിടിത്തം. നശിച്ചു പോകുന്നതും പ്രായമാകുമ്പോൾ പ്രവർത്തനം നിലയ്ക്കുന്നതുമായ അവയവങ്ങൾക്കു പകരം അവയവങ്ങൾ കണ്ടെത്തുകയാണ്.
പണ്ട് കാലങ്ങളിൽ അസുഖങ്ങൾ വന്നിട്ട് ആശുപത്രിയിൽ പോയിരുന്ന രീതിയിൽ നിന്നും മാറി വരാതിരിക്കാൻ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്ന രീതിയാണിപ്പോൾ. പനി വന്നിട്ടു മരുന്നു കഴിച്ചു ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതാണല്ലോ, പനി വരാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നത്. വെൽനെസ് ക്ലിനിക്കുകൾ അങ്ങനെയൊരു ചികിൽസാ രീതിയാണ് മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ ഹൃദയം നാളെ നിലച്ചു പോകുമോ എന്ന് ഇന്ന് അറിയാം. നിലയ്ക്കുമെങ്കിൽ അതിനു വേണ്ട ചികിൽസ നൽകിയാൽ നിലയ്ക്കാതെ മുന്നോട്ടു കൊണ്ടു പോകാം. അതിന് ഉദാഹരണമാണ് വർദ്ധിച്ചുവരുന്ന വെൽനെസ് ക്ലിനിക്കുകൾ.
Comments (0)