കുടുംബ വിനോദസഞ്ചാരികളുടെ സുപ്രധാന ലക്ഷ്യസ്ഥലമായി ഖത്തർ മാറുകയാണെന്ന് ഖത്തർ ടൂറിസം
ദോഹ: കുടുംബ വിനോദസഞ്ചാരികളുടെ സുപ്രധാന ലക്ഷ്യസ്ഥലമായി ഖത്തർ മാറുകയാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽഖർജി. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് സഞ്ചാരികളുടെ കുടുംബ സൗഹൃദ സന്ദർശന കേന്ദ്രമായി ഖത്തർ മാറുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.
മേഖലയിലെത്തന്നെ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഖത്തർ 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകർ എന്ന നിലയിലേക്ക് വളരുകയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രയോജനപ്പെടുത്തി ഖത്തറിന്റെ വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്തുകയാണ് ഖത്തർ ടൂറിസത്തിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവങ്ങൾ ഉറപ്പാക്കുമെന്നും സഅദ് അലി അൽഖർജി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)