
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ സ്വന്തമാക്കി പ്രവാസി മലയാളി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളിയെ. 22 ലക്ഷം രൂപയാണ് ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ സൂപ്പർവൈസറായ ഷൈൻ സാജുദ്ദീൻ(35) സ്വന്തമാക്കിയത്. കഴിഞ്ഞ 7 വർഷമായി കൂട്ടുകാരുമായി ചേർന്ന് താൻ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തുവരികയാണെന്ന് 14 വർഷമായി ദുബായിൽ താമസിക്കുന്ന ഷൈൻ പറഞ്ഞു. സമ്മാനവിവരം അറിയിച്ചുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി. തുക കൂട്ടുകാരുമായി പങ്കിടും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)