Posted By user Posted On

ഖത്തറിലെ കോർണിഷ് ടണലിൽ താൽക്കാലിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി അഷ്ഗൽ

കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്ന ദിശയിലുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) . ഈ അടച്ചിടൽ വ്യാഴാഴ്ച്ച അർദ്ധരാത്രി മുതൽ ഞായറാഴ്ച്ച രാവിലെ 6 വരെ നീണ്ടുനിൽക്കുമെന്നും പറഞ്ഞു. ഈ സമയത്ത്, റോഡ് അറ്റകുറ്റപ്പണികൾക്കായി അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ റാസ് അബു അബൗദ് എക്‌സ്പ്രസ് വേ വരെയുള്ള മൂന്ന് പാതകൾ അടയ്ക്കുമെന്നും ഡ്രൈവർമാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അടുത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കണമെന്നും അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *