Posted By user Posted On

ബെയ്‌റൂട്ടിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്സ്

ദോഹ ∙ ഇസ്രയേൽ – ഹിസ്ബുല്ല സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബെയ്‌റൂട്ടിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ലെബനനിലെ നിലവിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന്, ഇന്നും നാളെയും ബെയ്‌റൂട്ട് റാഫിക് ഹരിരി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി ഖത്തർ എയർവേയ്സ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ ഏറ്റവും പ്രധാനമായി കണക്കാക്കുന്നതിനാലാണ് ഈ തീരുമാനമെന്നും ഖത്തർ എയർവേയ്സ് അധികൃതർ പറഞ്ഞു.

ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ, 35 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, ലെബനനിൽ വാർത്താവിനിമയ ഉപകരണങ്ങൾ പൊട്ടിത്തെറിക്കുകയും 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ബെയ്‌റൂട്ട് വിമാനങ്ങളിൽ പേജറുകൾക്കും വോക്കി-ടോക്കികൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *