Posted By user Posted On

ഖത്തർ പ്രമുഖ പ്രവാസി ബിസിനസുകാരൻ നാട്ടിൽ നിര്യാതനായി

ദോഹ: ദീർഘകാലമായി ഖത്തർ പ്രവാസിയും അൽ അൻസാരി ട്രേഡിങ് സ്ഥാപകനും ജനറൽ മാനേജറുമായ തൃശൂർ കല്ലൂർ തെക്കേ​ക്കാട് കബീർ ബാപ്പുട്ടി (72) നാട്ടിൽ അന്തരിച്ചു. ഖത്തറിലും നാട്ടിലുമായി സാമൂഹിക, ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഖത്തറിലെ നോബിൾ ഇന്റർനാഷണൽ സ്കൂൾ സ്ഥാപക അംഗം,പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ സ്ഥാപക അംഗം , വെളിച്ചം ഖത്തർ അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.50 വർഷത്തോളമായി ഖത്തർ പ്രവാസിയായ കബീർ മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അസുഖബാധിതനായി ചികിത്സയിൽ കഴിയവെ ഞായറാഴ്ച ഉച്ചയോടെ തൃശൂർ ദയ ആശുപത്രിയിൽ വെച്ച് മരണപ്പെടുക ആയിരുന്നു. കേരളത്തി​ൽ നിന്നും ആദ്യ തലമുറ ഗൾഫ് നാടുകളിലേക്ക് പ്രവാസം ആരംഭിച്ച അഹമ്മദ് കബീർ 1974ലാണ് ഖത്തറിലെത്തുന്നത്. എട്ടുവർഷത്തിനു ശേഷം ​ഒറ്റമുറിയിൽ ആരംഭിച്ച അൽ അൻസാരി ട്രേഡിങ് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തറിലെ പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായി മാറുക ആയിരുന്നു.

നസിയയാണ് ഭാര്യ. മക്കൾ ഹാഷിം, ഹനിഷ, ഹലീം. മരുമക്കൾ: ഡോ. ലിജിയ, അബ്ബാസ്, നദിൻ. സഹോദരങ്ങൾ: അബ്ദുൽ കരീം (യൂണിറ്റി ഖത്തർ പ്രസിഡന്റ്), ഷരീഫ്, ബാബു റഷീദ്, പരേതരായ സഫീയ, ഉന്നീസു. ഖബറടക്കം തിങ്കളാഴ്ച കല്ലൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *