Posted By user Posted On

ഹജ്: ഖത്തറിൽ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

ദോഹ : അടുത്ത വർഷത്തെ ഹജ്ജിനായി ഖത്തറിൽ നിന്നും യാത്ര തിരിക്കുന്നവർക്കുള്ള റജിസ്ട്രേഷന് ഇന്ന് മുതൽ തുടക്കമാവുമെന്ന് ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ ഹജ് ഉംറ വിഭാഗം ഡയറക്ടർ അലി ബിൻ സുൽതാൻ അൽ മിസിഫ്രി അറിയിച്ചു. സെപ്റ്റംബർ 22ന് രാവിലെ എട്ട് മണിമുതൽ മന്ത്രാലയത്തിന്റെ hajj.gov.qa പ്ലാറ്റ് ഫോം വഴിയാണ് അടുത്തവർഷത്തെ ഹജ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടത്. സ്വദേശികൾക്ക് പുറമെ, 45 വയസ്സ് കഴിഞ്ഞവരും 15 വർഷത്തിലേറെ ഖത്തറിൽ പ്രവാസികളുമായവർക്കും ഹജ്ജിനായി അപേക്ഷിക്കാം. സ്വദേശികൾക്ക് 18 വയസ്സാണ് ഹജ്ജ് അപേക്ഷക്കുള്ള ചുരുങ്ങിയ പ്രായം. ഇവര്‍ക്ക് മൂന്ന് പേരെ കൂടെക്കൂട്ടാനും അവസരമുണ്ട്. ഖത്തറിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് പോകുന്ന ഇതര ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും 45 വയസ്സും 15 വർഷ​ താമസവുമെന്ന നിർദേശം ബാധകമാണ്. ഇവർക്ക് ഒരാളെ കൂടെ കൊണ്ടുപോകാനും റജിസ്റ്റർ ചെയ്യാം. ഖത്തറില്‍ നിന്നും ഇത്തവണ 4400 പേര്‍ക്കാണ് ഹജ്ജിന് പോകാന്‍ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. റജിസ്ട്രേഷൻ നടപടികൾ എന്ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *