ബോർഡിങ് പാസ് നൽകിയതിൽ പിഴവ്; വിമാനം അഞ്ചു മണിക്കൂറോളം വൈകി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർക്ക് ലഭിച്ചത് നാളത്തെ തീയതിയിലുള്ള ബോർഡിങ് പാസ്. കോഴിക്കോട് – ദുബായ് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്ന ഇരുപത്തിരണ്ട് യാത്രക്കാർക്കാണ് സെപ്റ്റംബർ 21 എന്ന് രേഖപ്പെടുത്തിയ പാസ് നൽകിയത്.
എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പാസ്പോർട്ടിലും ബോർഡിങ് പാസിലും സീൽ ചെയ്ത ശേഷം തങ്ങളെ സെക്യൂരിറ്റി ചെക്കിങ്ങിനു മുമ്പ് മുക്കാൽ മണിക്കൂറോളം കാത്തുനിർത്തിച്ചതായി യാത്രക്കാർ ആരോപിച്ചു. പിന്നീട് വീണ്ടും എമിഗ്രേഷനിലേക്കു കൊണ്ടുപോയി തെറ്റായ തീയതിയുള്ള ബോർഡിങ് പാസ് തിരികെ വാങ്ങി പുതിയ തീയതിയുള്ളത് സീൽ ചെയ്ത് നൽകുകയാണുണ്ടായത്. ബോർഡിങ് പാസിലെ പിഴവിനു പുറമേ, ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂറോളം വൈകി 7.30ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പാണ് യാത്രക്കാർക്ക് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം വിമാനങ്ങളാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത്. ലക്ഷക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന വിമാനത്താവളത്തില്‍ അനിശ്ചിതമായി വിമാനങ്ങൾ വൈകുന്നത് തുടർക്കഥയായിട്ടും അധികൃതർ അനാസ്ഥ തുടരുകയാണെന്നാണ് യാത്രക്കാരുടെ ആരോപണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)