Posted By user Posted On

ഒരു പഴത്തൊലി കൊണ്ട് ഉറക്കക്കുറവിനും ടെന്‍ഷനും പരിഹാരം

ഉറക്കക്കുറവും സ്‌ട്രെസുമെല്ലാം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ, എന്തിന് കുട്ടികളെപ്പോലും അലട്ടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട് ഇതില്‍ ഒന്ന് പഴത്തൊലി വച്ച് ചെയ്യാവുന്നതാണ്. ഇതെക്കുറിച്ചറിയാം.

അമിതമായ ടെന്‍ഷനും ഉറക്കക്കുറവും ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ കോര്‍പറേറ്റ് സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക്. സാധാരണ പ്രായമാകുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് പഠനഭാരം കൊണ്ട് കുട്ടികള്‍ക്കും ജോലി സ്‌ട്രെസ് കാരണം ചെറുപ്പക്കാര്‍ക്കുമെല്ലാം ഈ പ്രശ്‌നം സാധാരണയാണ്. ഉറങ്ങാന്‍ വേണ്ടത്ര സമയം കിട്ടിയാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കൊണ്ട് കിടന്നാല്‍ പോലും ഉറക്കം ലഭിയ്ക്കാത്ത ഇത്തരം അവസ്ഥകള്‍ പലരും നേരിടേണ്ടി വരുന്നുണ്ട്. ചിലര്‍ക്ക് മരുന്നുകള്‍ തന്നെ വേണ്ടി വരും. ഇത്തരത്തിലെ പ്രശ്‌നത്തിന് പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതില്‍ ഒന്നിനെ കുറിച്ചറിയാം.

​ടെന്‍ഷന്‍ കുറയ്ക്കാന്‍​

ഇതിന് വേണ്ടത് പഴത്തൊലിയാണ്. പഴത്തില്‍ ഏറെ പോഷകങ്ങളുണ്ട്. എന്നാല്‍ പഴത്തൊലി നാം കളയുകയാണ് പതിവ്. പഴത്തൊലിയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തൊലിയോട് ചേര്‍ന്നാണ് ഉണ്ടാകുന്നത്. പഴത്തിലുള്ളതിനേക്കാള്‍ തൊലിയിലാണ് ഇതുള്ളത്. ഇത് സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കന്നു. ഇത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വെള്ളത്തില്‍ അലിയുന്ന ഒന്നാണ് ട്രിപ്‌റ്റോഫാന്‍. പഴത്തൊലിയില്‍ പഴത്തേക്കാള്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

ഉറക്കത്തിന്

ഇതിനായി ചെയ്യേണ്ടത് പഴം കഴിച്ച ശേഷം കളയുന്ന തൊലി എടുക്കുക. പഴം നല്ലതുപോലെ കഴുകി തൊലി എടുക്കുക. ഒരാള്‍ക്ക് ഒരു പഴ്‌ത്തൊലി എന്ന അളവില്‍ മതിയാകും. ഒ്ന്നരകപ്പ് വെള്ളത്തില്‍ ഈ പഴത്തൊലി ഇട്ട് തിളപ്പിച്ച് ഒരു കപ്പാക്കി ഈ വെള്ളം കുടിയ്ക്കാം. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ ബി6 എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതാണ്. ഇവയെല്ലാം ഉറക്കത്തിന് മാത്രമല്ല, മസില്‍ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ. ക്ഷീണം മാറാന്‍ ഇതേറെ നല്ലതാണ്. ദേഹവേദനയ്ക്കും ഇതേറെ ഗുണകരമാണ്

ബനാനാ ടീ ​

ബനാനാ ടീ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വെളളം ചെറുചൂടോടെ രാത്രിയിലോ വൈകീട്ടോ കുടിയ്ക്കാം. ഇത് ഒന്ന് രണ്ടാഴ്ച അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ ഗുണമുണ്ടാകും. പിന്നീട് വേണമെങ്കില്‍ നിര്‍ത്താം. എന്നാല്‍ വൃക്ക പ്രശ്‌നം, വയറിന് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇതിലെ അമിത അളവിലെ പൊട്ടാസ്യം വൃക്കയ്ക്ക് ദോഷം വരുത്താം. ബാക്കി ഉള്ളവര്‍ക്ക് ഇത് കുടിയ്ക്കാം. ഇത് കുട്ടികള്‍ക്കാണെങ്കിലും ചെറുപ്പക്കാര്‍ക്കും വൃദ്ധര്‍ക്കുമാണെങ്കിലും ഗുണം നല്‍കുന്ന ഒന്നാണ്.

​നല്ലതുപോലെ പഴുത്ത പഴത്തിന്റെ തൊലി​

നല്ലതുപോലെ പഴുത്ത പഴത്തിന്റെ തൊലിയിലാണ് കൂടുതല്‍ ട്രിപ്‌റ്റോഫാന്‍ ഉണ്ടാകുക. ഇതിനാല്‍ ഇത്തരം തൊലി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ചും കറുത്ത കുത്തുകള്‍, പാടുകള്‍ ഉള്ള പഴത്തൊലി. ഇത്തരം പഴവും പലരും കളയുകയാണ് പതിവ്. എന്നാല്‍ കറുത്ത കുത്തുകള്‍ പഴം നല്ലത്‌പോലെ പാകമായി ഇതില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. ഇത്തരം തൊലി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. പഴത്തൊലി ചര്‍മ, മുടി സംരക്ഷണത്തിന് ഉപയോഗിയ്ക്കാറുമുണ്ട്. പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഇതും വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ഉപയോഗിയ്ക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *