Posted By user Posted On

പ്രവാസികള്‍ക്കുള്ള പെൻഷൻ എങ്ങനെ ഓണ്‍ലെെൻ ആയി അപേക്ഷിക്കാം; വീഡിയോ കാണാം…

സ്വന്തം നാടുവിട്ട് പുറത്തേക്ക് പോവുന്ന എല്ലാവരുടെയും കഥ ഒന്നായിരിക്കണം എന്നില്ല. സമ്പന്നതയുടെ ആഡംബര തേടി വിദേശത്തേക്ക് ചേക്കേറിയവർ ന്യൂനപക്ഷം മാത്രമായിരിക്കും. ഭൂരിഭാഗം പ്രവാസികളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി അന്യനാട്ടിൽ ഉപജീവനം തേടുന്നവരായിരിക്കും. ഇവരുടെ ജീവിതങ്ങൾ ആരുമറിയാത്ത കാണാപ്പുറങ്ങൾ മാത്രമായിരിക്കും. എന്നാൽ ഇത്തരത്തിൽ വിദേശത്ത് ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി ഒരുപാട് പദ്ധതികൾ പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് പ്രവാസി പെൻഷൻ. വിദേശ രാജ്യങ്ങളിൽ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് വേണ്ടി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്‌സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. താഴ്ന്നതോ, ഇടത്തരം വരുമാനമോ ലഭിക്കുന്ന ആളുകൾക്ക് കേരള പ്രവാസി വെൽഫെയർ ബോർഡ് വഴി പെൻഷൻ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമനിധി ബോർഡ് 2008ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 8 ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2014 മുതൽ പെൻഷൻ വിതരണം ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ഒരുപാട് ഗുണങ്ങളുള്ള പദ്ധതിയിൽ ചേരുന്നതിന് ചിലനിബന്ധനകളുമുണ്ട്. അവ എന്തൊക്കെ എന്നറിയാം. വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ, 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്‌ത്‌ കേരളത്തിലേക്ക് മടങ്ങി എത്തിയവർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ എന്നിവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അവസരമുള്ളത്. നിലവിൽ 18നും 60നും ഇടയിൽ പ്രായമുള്ള ഈ നിബന്ധനകൾ പാലിക്കുന്ന ആർക്കും പദ്ധതിയിൽ ചേരാവുന്നതാണ്.
പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട നിലവിലെ നിയമം അനുസരിച്ച് 5 വർഷത്തേക്ക് 21,000 രൂപയാണ് ഒരാൾ അടയ്‌ക്കേണ്ടത്. ഇപ്പോഴത്തെ പെൻഷൻ തുക അനുസരിച്ച് 3500 രൂപാ വീതം ഒരു വർഷത്തേക്ക് 42,000 രൂപയോളം പെൻഷനായി ലഭിക്കും. മൊത്തം പ്രീമിയത്തെക്കാൾ കൂടുതൽ തുക ആദ്യ വർഷം തന്നെ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ നേട്ടം.
5 വർഷത്തിൽ കൂടുതൽ കാലം കൃത്യമായി അംശാദായം അടയ്ക്കുന്നവർക്ക് അധികമായി അടച്ച തുകയുടെ 3 ശതമാനം കൂടുതൽ പെൻഷൻ ലഭിക്കും. 60 വയസ് മുതൽ മരണം വരെയും, മരിച്ചുകഴിഞ്ഞാൽ അനന്തരാവകാശിക്കും പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. ഓൺലൈൻ മുഖേന എവിടെ നിന്നും പദ്ധതിയിൽ അംഗമാകാം.

പെൻഷന് പുറമേ ചികിത്സ, വിദ്യാഭ്യാസം, വിവാഹ ധനസഹായങ്ങളും ഭവന, വസ്‌തു വായ്‌പകളും തിരിച്ചെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതിക്കുള്ള സാമ്പത്തിക സഹായവും ക്ഷേമനിധി ബോർഡ് നൽകുന്നുണ്ട്. ജോലി നഷ്‌ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവർക്ക് നാട്ടിൽനിന്നും തുക അടച്ച് 5 വർഷം പൂർത്തിയാക്കാനുള്ള സൗകര്യവുമുണ്ടാവും.

പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്ന വിദേശ ഇന്ത്യക്കാർ മാസത്തിൽ 350 രൂപാ വീതം അടയ്ക്കണം. തിരിച്ചെത്തിയവരും അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും 200 രൂപാ വീതവും പ്രീമിയം അടയ്ക്കണം. ഇത് മാസത്തിൽ ഒരിക്കലോ അഞ്ച് വർഷത്തേക്ക് ഒന്നിച്ചോ ബാങ്ക് മുഖേന അടയ്ക്കാം. 5 വർഷം അംശാദായം അടച്ചവർക്ക് 60 വയസ് പൂർത്തിയാൽ പെൻഷന് അപേക്ഷിക്കാം. വിദേശ ഇന്ത്യക്കാർക്ക് നിലവിൽ 3500 രൂപയും മടങ്ങി എത്തിയവർക്കും കേരളത്തിന് പുറത്ത് രാജ്യത്ത് തന്നെ ഉള്ളവർക്ക് 3000 രൂപയുമാണ് നിലവിൽ പെൻഷനായി നൽകിവരുന്നത്. ഓൺലൈൻ വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 60 വയസ് പൂർത്തിയായിട്ടും ഗൾഫിൽ തുടരുന്നവർക്കും പെൻഷന് അർഹതയുണ്ട്.

APPLY ONLINE: CLICK HERE

REGISTRATION INSTRUCTIONS :CLICK HERE

REGISTRATION FORM : CLICK HERE

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *