സന്ദർശനത്തിനായി അമീർ ഇന്ന് കാനഡയിലേക്ക്
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഥമ കാനഡ സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കം. ഖത്തറും കാനഡയും തമ്മിലെ നയതന്ത്ര സൗഹൃദം 50 വർഷം പൂർത്തിയായ അതേ വർഷത്തിലാണ് ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി അമീർ ഒട്ടാവയിലേക്ക് പറക്കുന്നത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നത മന്ത്രി-ഉദ്യോഗസ്ഥതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിൽ അമീറും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര സൗഹൃദവും, വിവിധ മേഖലയിലെ സഹകരണവും പശ്ചിമേഷ്യാ വിഷയങ്ങളും ചർച്ചയാവും. കാനഡയും ഖത്തറും തമ്മിൽ വ്യാപാര സഹകരണത്തിനുപുറമെ, പ്രതിരോധ മേഖലയിലും ശക്തമായ ബന്ധമുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)