Posted By editor1 Posted On

യുഎഇ താമസക്കാര്‍ ശ്രദ്ധിക്കുക; ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്‍റെ പുതിയ കെണിയിൽ വീഴാതിരിക്കാം


യുഎഇയിലുള്ളവരെ ലക്ഷ്യമിടുന്ന ഓൺലൈൻ തട്ടിപ്പു സംഘം ഒരു പുതിയ തന്ത്രം പുറത്തിറക്കിയിരിക്കുകയാണ്. യൂട്ടിലിറ്റി ബില്ലുകൾ അധികമായി അടച്ചതായി അവകാശപ്പെടുന്ന ഇമെയിലുകൾ അയച്ചു കൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. ഈ തട്ടിപ്പു ഇമെയിലുകൾ യഥാർത്ഥ ബില്ലുകളുടെ രൂപം അനുകരിച്ച് വിശ്വസനീയമായി തോന്നുന്ന തരത്തിലാണ് തട്ടിപ്പു സംഘം അയക്കുന്നത്. എന്നാൽ കൃത്യമായി പരിശോധിച്ചാൽ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെടും, യഥാർത്ഥ സേവന ദാതാക്കൾ സാധാരണയായി അധിക തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. രണ്ടാമതായി, ഇമെയിൽ അയച്ച ഡൊമൈൻ ആ യൂട്ടിലിറ്റി കമ്പനിയുമായി ബന്ധപ്പെട്ടതായിരിക്കില്ല. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ വ്യക്തിഗതവും ധനകാര്യപരവുമായ വിവരങ്ങൾ ഹാക്കർമാർക്ക് നൽകുന്നതിന് തുല്യമാണ്. ഇത്തരം ലിങ്കുകൾ നിങ്ങളുടെ ഉപകരണങ്ങളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ ഇടയാക്കും, ഇത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ലോഗിൻ വിവരങ്ങൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാരെ സഹായിക്കുകയും ചെയ്യും. അതിനാൽ, സംശയകരമായ ലിങ്കുകൾ, പ്രത്യേകിച്ചും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നവ, ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. യഥാർത്ഥ സേവന ദാതാവിനെ അവരുടെ ഔദ്യോഗിക കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് നേരിട്ട് ബന്ധപ്പെട്ട് ഇത്തരം ഇമെയിലുകളുടെ സാധുത സ്ഥിരീകരിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *