Posted By user Posted On

ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയുമായി ദോഹ മെട്രോ

ദോഹ: യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി ദോഹ മെട്രോ. മെട്രോയിൽ യാത്രക്കായി ഉപയോഗിക്കുന്ന ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്രയാണ് ദോഹ മെട്രോ നൽകുന്നത്. ഇന്നുമുതല്‍ ഡിസംബര്‍ പതിനഞ്ച് വരെ ട്രാവല്‍ കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ സൗജന്യ യാത്ര ലഭിക്കുക. സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് കാര്‍ഡുകള്‍ക്ക് ഓഫര്‍ ബാധകമാണ്. എന്നാല്‍ പ്രതിവാര,പ്രതിമാസ കാര്‍ഡുകള്‍ക്ക് ഈ സൗജന്യ യാത്ര ലഭിക്കില്ല. ഖത്തർ റൈലിനു കീഴിലുള്ള ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. കാര്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്യാംപെയ്ൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാര്‍ഡില്‍ ലഭ്യമാകും. എന്നാൽ ഈ സൗജന്യയാത്ര മൂന്ന് മാസത്തിനിടയില്‍ ഉപയോഗപ്പെടുത്തിയിരിക്കണം.
പ്രൊമോഷന്‍ അവസാനിച്ച് ഒരുമാസത്തിനകം ഓഫര്‍ വാലിഡേറ്റ് ചെയ്യണം എന്നും നിബന്ധനയുണ്ട്. ഖത്തര്‍ റെയില്‍ ആപ്ലിക്കേഷനിലോ, വെബ്സൈറ്റിലോ നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോഗിന്‍ ചെയ്ത് കാര്‍ഡ് നമ്പര്‍ നല്‍കിയാലും ഈ ഓഫർ ലഭിക്കും. സർവീസ് ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാക്കിയ മെട്രോ വികസന വഴിയിലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *