Posted By user Posted On

ഐഫോൺ 16 സീരീസ് ഫോണുകൾ പ്രീബുക്കിങ്‌ ആരംഭിച്ചുവെന്ന് ഉരീദു ഖത്തർ

ഏതാനും ദിവസങ്ങൾക്കു മുൻപ് ലോഞ്ച് ചെയ്‌ത ഐഫോൺ 16 സീരീസ് സ്‍മാർട്ട്ഫോണുകൾ ഖത്തറിലുള്ള ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ പ്രീ ബുക്കിങ് ചെയ്യാമെന്ന് ഉരീദു ഖത്തർ അറിയിച്ചു.

വേഗതയേറിയ പ്രകടനം ഉറപ്പു നൽകുന്ന പുതിയ A18 ചിപ്പ്സെറ്റുമായാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ എത്തുന്നത്. കൂടുതൽ മെച്ചപ്പെട്ട ക്യാമറ സിസ്റ്റം, ഉപയോഗപ്രദമായ ഫംഗ്‌ഷനുകളിലേക്ക് പെട്ടന്ന് ആക്‌സസ് ചെയ്യാനുള്ള ‘ആക്ഷൻ’ ബട്ടൺ, മികച്ച ബാറ്ററി ലൈഫ് എന്നിവയും ഈ സീരീസ് ഫോണുകൾ അവതരിപ്പിക്കുന്നു.

ഉരീദു ഖത്തർ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയും ഓഫർ ചെയ്യുന്നു. ഈ മോഡലുകളിലും മികച്ച സിപിയു പ്രകടനം നൽകുന്ന A18 പ്രോ ചിപ്പാണ് സജ്ജീകരിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുകൾ, നൂതന ക്യാമറ കൺട്രോൾ, പ്രോ ക്യാമറ സവിശേഷതകൾ, ബാറ്ററി ലൈഫിൽ വലിയ മെച്ചപ്പെടുത്തൽ എന്നിവ ഈ മോഡലുകൾക്കുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *