Posted By user Posted On

ഖത്തർ ദേശീയ ആരോഗ്യ നയം അവതരിപ്പിച്ചു

ദോഹ: 2024-2030 കാലഘട്ടത്തേക്കുള്ള ആരോഗ്യ നയം ഖത്തർ അവതരിപ്പിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ സാന്നിധ്യത്തിൽ ആരോഗ്യസഹമന്ത്രി ഡോ. സാലിഹ് അലി അൽമർറിയാണ് പുതിയ ആരോഗ്യനയം അവതരിപ്പിച്ചത്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഖത്തർ ദേശീയ ദർശനം 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ജനങ്ങൾക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുക.ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക.ആരോഗ്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ഖത്തർ സർക്കാർ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *