യുഎഇയിൽ ഇനി മുതല്‍ വാട്സ്ആപ്പ് വഴിയും ടാക്‌സികള്‍ ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ഹല
ഇനി മുതല്‍ ദുബായ് നിവാസികള്‍ക്ക് ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ വാട്സ്ആപ്പിലും സൗകര്യം. ദുബായിലെ ഇ-ഹെയ്ലിംഗ് ടാക്സി സൊല്യൂഷനായ ഹലയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ദുബായില്‍ ടാക്‌സി ബുക്കിങ് കൂടുതല്‍ എളുപ്പമാവും. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. കൂടുതല്‍ ആവശ്യക്കാരിലേക്ക് എത്താനും നഗരത്തിലെ വലിയ ഉപയോക്തൃ അടിത്തറയുമായി ഇടപഴകാനും വാട്സ്ആപ്പ് വഴിയുള്ള സേവനം തങ്ങളെ അനുവദിക്കുമെന്ന് ഹല സിഇഒ ഖാലിദ് നുസൈബി പറഞ്ഞു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും കരീമിന്‍റെയും സംയുക്ത സംരംഭമാണ് ഹല.ഈ വാട്സ്ആപ്പ് സേവനം 24/7 ലഭ്യമാണ്. പകലും രാത്രിയും ഏത് സമയത്തും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടാക്‌സികള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പുതുതായി തുടങ്ങിയ വാട്സ്ആപ്പ് ബുക്കിങ്ങുകള്‍ക്ക് പുറമെ, കരീം ആപ്ലിക്കേഷനിലൂടെയുള്ള ഹലയുടെ നിലവിലെ ബുക്കിങ് ഓപ്ഷന്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)