Posted By editor1 Posted On

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഭാഗ്യമെത്തി: എട്ട് കോടി സ്വന്തമാക്കി പ്രവാസി മലയാളികളും കൂട്ടുകാരും

ഇത്തവണത്തെ ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ വീതം സ്വന്തമാക്കിയത് രണ്ട് മലയാളികളും സുഹൃത്തുക്കളും ചേര്‍ന്ന്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോര്‍സ് ബിയില്‍ ബുധനാഴ്ച നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ആന്‍ഡ് ഫൈനെസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് രണ്ട് മലയാളി സുഹൃദ് സംഘങ്ങള്‍ എട്ട് കോടിയിലേറെ വീതം രൂപ വരുന്ന നറുക്കെടുപ്പ് വിജയം സ്വന്തമാക്കിയത്.ദുബായില്‍ ജോലി ചെയ്യുന്ന 38കാരനായ മലയാളി അബ്ദുള്‍ അസീസും സംഘവുമാണ് നറുക്കെടപ്പില്‍ വിജയികളാണ് ഒരു ടീം. ഓഗസ്റ്റ് 31ന് ഓണ്‍ലൈനില്‍ വാങ്ങിയ 3361-ാം നമ്പര്‍ ടിക്കറ്റാണ് മില്ലേനിയം മില്യണയര്‍ സീരീസ് 472-ാമത്തെ നറുക്കെടുപ്പില്‍ ഇവരെ കോടിപതികളാക്കി മാറ്റിയത്.കഴിഞ്ഞ 12 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അസീസിന്റെ സഹോദരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇത് മൂന്നാം തവണയാണ് അസീസ് മില്ലേനിയം മില്യണയര്‍ ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം നടത്തിയത്. രണ്ട് കുട്ടികളുടെ പിതാവായ അസീസ്, ദുബായിലെ ഒരു കമ്പനിയില്‍ ഡ്രൈവര്‍ – മെസഞ്ചര്‍ ആയി ജോലി ചെയ്യുകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഫേസ്ബുക്ക് പേജിലെ ലൈവ് നറുക്കെടുപ്പില്‍ തന്റെ പേര് പ്രഖ്യാപിച്ചത് കേട്ടാണ് അസീസ് സംഭവം അറിഞ്ഞത്. ഈ നേട്ടത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ജീവിതം തന്നെ മാറ്റിമറിക്കുന്ന ഈ അവസരം നല്‍കിയത് ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.മറ്റൊരു മലയാളി യുവാവ് നസീര്‍ അരീക്കോത്തും സംഘവുമാണ് മറ്റൊരു മില്യണയര്‍ ടീം. കഴിഞ്ഞ ഓഗസ്റ്റ് 4ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 1617 ആണ് മില്ലേനിയം മില്യണയര്‍ സീരീസ് 473 നറുക്കെടുപ്പിലെ വിജയം ഇവര്‍ക്ക് സമ്മാനിച്ചത്. ഷാര്‍ജയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന നസീര്‍ തന്റെ കൂട്ടുകാരും കുടുംബാംഗങ്ങളുമായ ഒന്‍പത് പേര്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഡ്യൂട്ടിഫ്രീ ടിക്കറ്റെടുത്തത്. 13 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന നസീര്‍ രണ്ട് കുട്ടികളുടെ പിതാവാണ്.മലയാളികളായ അസീസും നസീറും 1999 മുതല്‍ മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ നേടിയ 235-ാമത്തെയും 236-ാമത്തെയും ഇന്ത്യന്‍ പൗരന്മാരാണ്. ദുബായ് ഡ്യൂട്ടിഫ്രീ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നതും ഏറ്റവും കൂടുതല്‍ വിജയികളാവുന്നതും ഇന്ത്യക്കാര്‍ തന്നെ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *