ഇന്ത്യയിലേക്ക് പുതിയ കപ്പല്‍ പാത ആരംഭിച്ച് ഈ ഗള്‍ഫ് രാജ്യം: യാത്രയ്ക്ക് വേണ്ടത് ഇത്രയും ദിവസങ്ങള്‍
ജിദ്ദ: ഇന്ത്യയിലേക്ക് പുതിയ ചരക്ക് കപ്പല്‍ പാത ആരംഭിച്ച് സൗദി അറേബ്യ. ചെങ്കടലിലെ ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ഇന്ത്യയിലെ മുന്ദ്ര, നവ ഷെവ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് റൂട്ട് സൗദി അറേബ്യ ആരംഭിച്ചിരിക്കുന്നത്. സെപ്തംബർ മുതൽ കിംഗ്ഡംസ് പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) അനുബന്ധ സ്ഥാപനമായ ഫോക്ക് മാരിടൈം സർവീസസായിരിക്കും ഈ തുറമുഖങ്ങള്‍ക്കിടയില്‍ സർവ്വീസ് നടത്തുക. സൗദി അറേബ്യന്‍ തുറകമുഖത്ത് നിന്നും പത്ത് ദിവസത്തെ ദൈർഘ്യമായിരിക്കും ഇന്ത്യയിലേക്ക് എത്താന്‍ വേണ്ടി വരികയും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ റൂട്ടിലൂടെ ഇന്ത്യയിലേക്ക് പെട്രോകെമിക്കല്‍ ഉത്പന്നങ്ങളും ഇന്ത്യയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടേയുള്ളവയുമായിരിക്കും പ്രധാന വ്യാപാര ചരക്കുകള്‍. പുതിയ പാത ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള സർവീസിന് പുറമേ, ഒമാനിലെ അസൈദുമായി ഒരു വെസൽ ഷെയറിംഗ് എഗ്രിമെൻ്റിലും (വിഎസ്എ) ഫോക്ക് മാരിടൈം ഒപ്പുവച്ചിട്ടുണ്ട്. ഈ റൂട്ടിലും കമ്പനി ഒരു പുതിയ കപ്പല്‍ സർവ്വീസ് ആരംഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)