ലഹരിക്കടത്ത് കേസിൽ ഖത്തറിലെ ജയിലുകളിലുള്ളത് നൂറിലേറെ ഇന്ത്യക്കാർ
ദോഹ: ലഹരിക്കടത്തു കേസുകളിൽ ഖത്തറിലെ ജയിലുകളിലായി തടവുശിക്ഷ അനുഭവിക്കുന്നത് നൂറിലേറെ ഇന്ത്യക്കാർ. ഇവരിൽ 12ഓളം പേർ വനിതകളാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അറിയിച്ചു.
ഖത്തറിലേക്ക് ലഹരി ഉൽപന്നങ്ങളും നിരോധിത മരുന്നുകളും കൊണ്ടുവരുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയും അപെക്സ് ബോഡിയായ ഐ.സി.ബി.എഫും സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴിയെത്തുന്ന യാത്രക്കാർ ലഹരിക്കടത്തു കേസുകളിൽ പിടികൂടുന്നത് വർധിച്ചതായും, ഇതിനെതിരെ പ്രവാസി സമൂഹവും മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റാക്കറ്റുകളുടെ കെണിയിൽപെട്ട് ലഹരി വാഹകരായി ചതിയിൽപെടുന്നവരും, അല്ലാത്തവരും ഖത്തറിലെ ജയിലുകളിലുണ്ട്. ഖത്തറില്‍ നിരോധനമുള്ള വസ്തുക്കളുടെ കൃത്യമായ ധാരണയില്ലാത്തതാണ് പലരും കേസുകളില്‍ കുടുങ്ങാന്‍ കാരണം. ലഹരിയും മയക്കുമരുന്നും തടയുന്നതിനായി ശക്തമായ നിയമ സംവിധാനമുള്ള രാജ്യമാണ് ഖത്തർ. ലഹരിക്കടത്തും ഉപയോഗവും ഗുരുതര കുറ്റകൃത്യവുമാണ്. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്ക് എളുപ്പം രക്ഷപ്പെടാൻ സാധ്യമല്ല. അവരുടെ ജീവിതവും കുടുംബവുമാണ് ഇതിലൂടെ ദുരിതം പേറുന്നത്. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അവിടങ്ങളിലെ നിയമങ്ങൾ പാലിക്കണം -അംബാസഡർ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)