സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണം; സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ നിർണായകമാവും: ഖത്തര്‍
ദോഹ: രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വത്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശി വത്കരണവും നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യു.സി.ഡി.സി) എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അഹ്മദ് അൽ മൻസൂരി.
കഴിഞ്ഞയാഴ്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയ 2024ലെ 12ാം നമ്പർ നിയമമാണ് സ്വകാര്യമേഖലകളിലെ സ്വദേശി വത്കരണത്തിന് വഴിയൊരുക്കുന്നത്. രാജ്യത്തെ തൊഴിൽ വൈവിധ്യവത്കരണത്തിൽ നിയമം ചരിത്രപ്രാധാന്യമുള്ള ചുവടുവെപ്പായി മാറുമെന്ന് അബ്ദുല്ല അഹ്മദ് അൽ മൻസൂരി പറഞ്ഞു.
രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, സ്വകാര്യ തൊഴിൽ മേഖലകൾ കൂടുതൽ ആകർഷമാക്കപ്പെടുകയും ചെയ്യും. രാജ്യത്തിന്റെയും മാനവ വിഭവത്തിന്റെയും വളർച്ചയിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും നിർണായക സംഭാവനകളും നൽകാൻ കഴിയും -അൽ അറബ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘സ്വദേശിവത്കരണ നിയമം വിപണിയും തൊഴിൽ വൈവിധ്യവും ഉൾക്കൊണ്ട് സ്വദേശി യുവാക്കൾക്ക് പ്രഫഷനൽ മികവ് വളർത്താനും തൊഴിൽ പരിചയം നേടുന്നതിനും അവസരമൊരുക്കുന്നു. മത്സരാധിഷ്ഠിതമായ തൊഴിൽ സാഹചര്യത്തിലൂടെ തങ്ങളുടെ സാങ്കേതിക മികവും, വ്യക്തിഗത മിടുക്കും മെച്ചപ്പെടുത്താനും സാധ്യമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)