
മാസങ്ങൾക്ക് മുൻപ് മകന്റെ അടുത്തെത്തി, മൂന്നുമാസമായി ആശുപത്രിയിൽ ചികിത്സയിൽ; മലയാളി യുഎഇയിൽ അന്തരിച്ചു
കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തെക്കേപ്പുറത്തെ പാറക്കാട് കെ. ഹസ്സൻ മാസ്റ്റർ അബൂദബിയിൽ നിര്യാതനായി. 84 വയസായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് ഹസ്സൻ മാസ്റ്റർ നാട്ടിൽ നിന്ന് മക്കളുടെ അരികിൽ എത്തിയത്. മൂന്നു മാസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ശൈഖ് ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)