Posted By user Posted On

ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നിരോധിത ലഹരി മരുന്നുകൾ പിടികൂടി

ദോഹ: ഖത്തർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും നിരോധിത ലഹരി മരുന്നുകൾ പിടികൂടി. ലിറിക ഗുളികകളാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്. യാത്രക്കാരന്റെ ലഗേജിനുള്ളിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് നിരോധിത ലിറിക മരുന്നുകൾ കണ്ടെത്തിയത്. 13,579 ഗുളികകൾ കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് അറിയിച്ചു.

ലഹരി വസ്തുക്കൾ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ബാഗേജ് ബെൽറ്റിൽ നിന്ന് ലഗേജ് സ്വീകരിക്കുന്നതും, തുടർന്ന് സ്‌കാനിങ്ങിന് വിധേയമാക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ലഹരിമരുന്നുകൾ ഉൾപ്പെടെ നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തരുതെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും ഉന്നത പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇത്തരം കടത്തുകൾ തടയാൻ ഹമദ് വിമാനത്താവളത്തിൽ സജ്ജമാണ്. യാത്രക്കാരന്റെ ശരീരഭാഷ ഉൾപ്പെടെ വിശകലനവിധേയമാക്കുന്ന റോബോട്ടിക് സംവിധാനങ്ങളും വിമാനത്താവളത്തിലുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *