ഖത്തറിലെ സ്വകാര്യ മേഖലയിലെ കമ്പനികളില്‍ സ്വദേശി പൗരന്മാർക്ക് ജോലി ഉറപ്പാക്കാനുള്ള നിർദേശം ; പരിഭ്രാന്തിയില്‍ മലയാളി പ്രവാസികള്‍, പ്രവാസി തൊഴിലന്വേഷകർക്ക് തിരിച്ചടിയോ?
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശി പൗരന്മാർക്ക് ജോലി ഉറപ്പാക്കാനുള്ള നിർദേശം നിയമംമൂലം പ്രാബല്യത്തിലാകുമ്പോൾ തിരിച്ചടിയേൽക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കാവും. അമീർ അംഗീകാരം നൽകിയ 2024ലെ 12ാം നമ്പർ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം തികയുമ്പോൾ പ്രാബല്യത്തിൽ വരും.
ഇതോടെ തൊഴിൽ മന്ത്രാലയം നിർദേശിക്കപ്പെടുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും വിവിധ തസ്തികകളിലെ ജോലികൾ സ്വദേശികൾക്കായി പരിമിതപ്പെടുത്തും. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് അറിയിച്ചത്. ഖത്തറിൽ തൊഴിൽ തേടിയെത്തിയ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് തന്നെയാകും തൊഴിൽ ദേശസാത്കരണവും തിരിച്ചടിയാവുക.
ഏറ്റവും ഒടുവിലെ കണക്കുപ്രകാരം എട്ടരലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. അതിൽ നാലര ലക്ഷത്തോളം പേർ മലയാളികളാണ്. ഏറെയും സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്നവർ. സ്വദേശിവത്കരണം സ്വാഭാവികമായും കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഉന്നത തസ്തികകളിലായിരിക്കും ആദ്യം നടപ്പാകുന്നത്. ഈ തൊഴിലുകളിൽ തദ്ദേശീയർ തിരഞ്ഞെടുക്കപ്പെടുമ്പോൾ വിദേശികൾക്ക് തൊഴിൽ നഷ്ടമായി മാറും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)