ഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും; മൂന്ന് മാസത്തേക്ക് കൂടി തുടരും
ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ നവംബര്‍ 30 വരെ 50 ശതമാനം ഇളവോടുകൂടി പിഴയടയ്ക്കാമെന്ന് അധികൃതർ അറിയിച്ചു. ഖത്തര്‍ സ്വദേശികള്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍, അവിടങ്ങളിലെ മലയാളി താമസക്കാര്‍ എന്നിവരുള്‍പ്പെടെ ഖത്തറില്‍ ട്രാഫിക് നിയമലംഘന കേസുകളില്‍ പിഴ ചുമത്തപ്പെട്ടവര്‍ക്കെല്ലാം ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
അതെസമയം ഗതാഗത നിയമലംഘനത്തിന്റെ പേരിൽ പിഴയുള്ളവർക്ക് രാജ്യത്ത് നിന്നും പുറത്തു പോകുന്നതിനുള്ള നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മേയിൽ ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സെപ്റ്റംബർ ഒന്നു മുതൽ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. 50% ഇളവോടുകൂടി ട്രാഫിക് പിഴ അടക്കാനുള്ള സൗകര്യം മൂന്നുമാസം കൂടി ദീർഘിപ്പിച്ചെങ്കിലും ട്രാഫിക് പിഴയുള്ളവർക്കുള്ള യാത്രാ നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായാണ് അറിയുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)