Posted By user Posted On

നിങ്ങൾ ഇയർഫോൺ നിരന്തരം ഉപയോഗിക്കുന്നവരാണോ ? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി വിദഗ്ദ്ധർ

ദൈനംദിന ജീവിതത്തിൽ പാട്ട് കേൾക്കുന്നതിനും, ഫോൺ വിളിക്കുന്നതിനും മറ്റുമായി ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മണിക്കൂറൂകൾ ഇയർ​ഫോണുകൾ ചെവിയിൽ തിരുകി വെയ്ക്കുന്നത് മനുഷ്യന്റെ കേൾവിശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

-ഉയർന്ന അളവിലുള്ള ശബ്ദം നമ്മുടെ കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ചെവിയിൽ തിരുകിയ ഇയർഫോണുകൾ വഴി അധികമായി ശബ്ദം കടന്നു വരുന്നതും കേൾവിയെ ശക്തമായി ബാധിക്കും. എന്നാൽ ഇയർഫോണുകളിലൂട വരുന്ന ശബ്ദം ചെവിയുടെ ഉള്ളിലുള്ള മൃദുലവും നേർത്തതുമായ രോമകോശങ്ങളെ നശിപ്പിക്കും. ശബ്ദ തരംഗങ്ങളെ വൈദ്യതി തരംഗങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത്തരം രോമകോശങ്ങൾക്ക് ആഘാതം സംഭവിക്കുന്നത് കേൾവിശേഷിയെ ഗുരുതരമായി തന്നെ ബാധിക്കും.
-പതിവായി ഇയർഫോണുകൾ ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.നിരന്തരമായുള്ള ഹെഡ്‌ഫോൺ ഉപയോഗം ചെവിയിൽ ഈർപ്പവും ബാക്ടീരിയയും നിലനിർത്തുകയും ഇത് അണുബധയ്ക്ക് കാരണമാവുകയും ചെയ്യും.
ഒരാൾ ഉപയോഗിച്ച ഇയർഫോണുകൾ മറ്റുള്ളവരുമായി പങ്കിടുന്നതും കാര്യമായ അണുബാധയ്ക്കും കേൾവിക്കുറവിനും കാരണമാകും.
-ചില സന്ദർഭങ്ങളിൽ ഉയർന്ന ശബ്ദത്തിൽ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് ടിന്നിടസ് (ചില സമയങ്ങളിൽ ചെവിക്കുള്ളിൽ നിന്ന് അസ്വസ്ഥപ്പെടുത്തുന്ന ശബ്ദം തനിയെ ഉണ്ടാകുന്ന അവസ്ഥ) ഉണ്ടാകുന്നതിലേക്കും കേൾവി കുറയുന്നതിലേക്കും വഴിവെക്കുന്നു. ഇടവിട്ട് ​ചെവിക്കുള്ളിൽ നിന്ന് കേൾക്കുന്ന റിംഗ് ശബ്ദങ്ങളും നിരന്തരമായ ഇയർഫോൺ ഉപയോഗത്തിന്റെ അനന്തര ഫലമാണ്. ഇതും കേൾവി നഷ്ടപ്പെടുന്നതിന്റെ ഭാഗമായി സംഭിക്കുന്നതാണ്.
-ഇങ്ങനെ പലരീതിയിൽ കേൾവി ശേഷിയെ കുറയ്ക്കാൻ കാരണമാകുന്ന ഇയർഫോണുകളുടെ ഉപയോഗം നിയന്ത്രിക്കലാണ് കേൾവി സംരക്ഷിക്കാനുളള മാർഗ്ഗം. അത്യാവശ്യ ഘട്ടങ്ങളിലും, ശബ്ദം കുറഞ്ഞ രീതിയിലും ഇയർഫോണുകൾ ഉപയോഗിക്കുന്നതും കേൾവി ശേഷി നഷ്ടപ്പെടാതിരിക്കാൻ സഹായകമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *