
ശക്തമായ 100 അറബ് ബാങ്ക് : ഖത്തറിൽ നിന്നുള്ള 9 ബാങ്കുകൾ ഇടം പിടിച്ചു, ലിസ്റ്റിങ് ഇങ്ങനെ
ദോഹ : 2024-ലെ ഏറ്റവും വലിയ 100 അറബ് ബാങ്കുകളുടെ പട്ടിക ബാങ്കർ മാഗസിൻ വെളിപ്പെടുത്തി. ഖത്തർ നാഷണൽ ബാങ്കിൻ്റെ നേതൃത്വത്തിലുള്ള ഒമ്പത് ഖത്തറി ബാങ്കുകളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുന്നു, ഒന്നാം സ്ഥാനത്തെത്തിയ സൗദി നാഷണൽ ബാങ്കിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി രാജ്ഹി ബാങ്കും മൂന്നാം സ്ഥാനതായി ഖത്തർ നാഷണൽ ബാങ്കും എത്തി.
ലിസ്റ്റ് ചെയ്ത ഖത്തറി ബാങ്കുകളും റാങ്കിംഗും ഇപ്രകാരമാണ്:
ഖത്തർ നാഷണൽ ബാങ്ക് – #3
ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) – #15
മസ്റഫ് അൽ റയാൻ – #18
കൊമേഴ്‌സ്യൽ ബാങ്ക് – #26
ദോഹ ബാങ്ക് – #32
ദുഖാൻ ബാങ്ക് – #33
ഖത്തർ ഇൻ്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB) – #40
അഹ്ലി ബാങ്ക് ഖത്തർ – #44
ലെഷാ ബാങ്ക് – #97
ഖത്തർ നാഷണൽ ബാങ്കിൻ്റെ മൂലധനവും ആസ്തി അടിസ്ഥാനവും 1.78% ഉം 3.51% ഉം വർദ്ധിച്ചതായി റിപ്പോർട്ട് സൂചിപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)