മാലിന്യനിർമാർജനത്തിൽ മികച്ച മാതൃക; നേട്ടവുമായി ഖത്തർ
മാലിന്യങ്ങൾ ഉറവിടങ്ങളിൽ നിന്ന് തന്നെ വേർതിരിച്ച് സംസ്കരിക്കിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പുതിയ പരിഷ്കരണം ആണ് കൊണ്ടുവന്നിരിക്കുകയാണ് ദോഹ. 80 ശതമാനം വീടുകളിലും കണ്ടെയ്‌നറുകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയം ആണ് ഇതിന് ആവശ്യമായ കണ്ടെയ്‌നറുകൾ വിതരണം ചെയ്യുന്നത്. ഘട്ടം ഘട്ടമായാണ് പദ്ധതി നനടപ്പിലാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രണ്ട് കണ്ടെയ്നറുകളാണ് മന്ത്രാലയം സ്ഥാപിക്കുന്നത്. ഇതിൽ മാലിന്യങ്ങൾ വേർതിരിച്ച് ഇടാൻ സാധിക്കും.ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ടി ചാരനിറത്തിലുള്ള കണ്ടെയ്‌നറുകൾ ആണ് വിതരണം ചെയ്തിരിക്കുന്നത്. എന്നാൽ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ നീല നിറത്തിലുള്ള കണ്ടെയ്‌നറുകളിൽ വെക്കണം. പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ് എന്നീ മാലിന്യങ്ങൾ ആണ് ഈ നീല നിറത്തിലുള്ള കണ്ടെയ്‌നറുകളിൽ നിക്ഷേപിക്കണം. മന്ത്രാലയത്തിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്‌മെന്റ് വിഭാഗം മേധാവി എൻജി. ഹമദ് ജാസിം അൽ ബഹർ പറഞ്ഞു. ഖത്തറിലെ പ്രാദേശിക പത്രമായ ‘ദി പെനിൻസുല’യാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിലെ 80 ശതമാനം പ്രദേശങ്ങളിലും ഗാർഹിക മാലിന്യങ്ങൾ ഉറവിടത്തിൽനിന്ന് വേർതിരിച്ച് ശേഖരിക്കുന്നതിനായി രണ്ട് കണ്ടെയ്‌നറുകളും ലഭ്യമാക്കിയതായി ഹമദ് ജാസിം അൽ ബഹർ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)