Posted By user Posted On

വാട്സാപ്പ് ഇന്ത്യയിൽ സേവനം നിർത്തുന്നു? വിശദ വിവരം ഇപ്രകാരം

വാട്സാപ്പ് ഇന്ത്യയിൽ സേവനം നിർത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുമ്പോൾ, സർക്കാരിനെ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും വാട്സാപ്പും മെറ്റയും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം, ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ നിർദ്ദേശങ്ങൾ കാരണം വാട്സാപ് ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അംഗം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വാട്സാപ്പും മാതൃകമ്പനിയാ മെറ്റയും ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾ നിർത്തലാക്കുന്ന പദ്ധതികളൊന്നും അറിയിച്ചിട്ടില്ലെന്ന് പറഞ്ഞത്. വാട്സാപ് 2021-ൽ നടപ്പാക്കിയ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സ്വകാര്യതയ്ക്കും സംസാര സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാകുന്ന കമ്പനിയെ സന്ദേശമയയ്‌ക്കൽ സേവനത്തിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തകർക്കാൻ പ്രേരിപ്പിക്കുന്നുവെന്നുവെന്നുമാണ് ഹർജിയിൽ വാട്സാപ് പറഞ്ഞത്. ഒരു കോടതിയോ മറ്റ് യോഗ്യതയുള്ള അതോറിറ്റിയോ ഉത്തരവിടുമ്പോൾ അതിന്റെ പ്ലാറ്റ്‌ഫോമിലെ ഏത് വിവരത്തിന്റെയും (ടെക്‌സ്‌റ്റ്, ഫോട്ടോ, വീഡിയോ മുതലായവ) ആദ്യ ഉറവിടത്തെ തിരിച്ചറിയാൻ കഴിയണമെന്നുൾപ്പടെയുള്ളവയായിരുന്നു നിയമം.
ഡീക്രിപ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് ഏതൊക്കെ സന്ദേശങ്ങളാണെന്ന് അറിയില്ലാത്തതിനാൽ ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ വർഷങ്ങളോളം സൂക്ഷിക്കേണ്ടിവരുമെന്നും കോടതിയിൽ കമ്പനി അറിയിച്ചിരുന്നു. കർണാടക, മദ്രാസ്, കൽക്കട്ട, കേരളം, ബോംബെ എന്നിവയുൾപ്പെടെ വിവിധ ഹൈക്കോടതികളിൽ ഈ വിഷയത്തിൽ നിരവധി ഹർജികളുണ്ട്.

ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://apps.apple.com/in/app/whatsapp-messenger/id310633997

Comments (0)

Leave a Reply

Your email address will not be published. Required fields are marked *