Posted By user Posted On

യോഗ്യതയില്ലാത്ത പൈലറ്റുമാരെവച്ച് സര്‍വീസ് നടത്തി; എയര്‍ഇന്ത്യയ്ക്ക് 98 ലക്ഷം പിഴ

ന്യൂഡല്‍ഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷംവും രൂപവീതം പിഴയും ചുമത്തിയിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഡി.ജി.സി.എ. അറിയിച്ചു. ജൂലായ് പത്തിനായിരുന്നു നടപടിക്ക് ആധാരമായ സംഭവം. ഒരു നോണ്‍ ട്രെയിനര്‍ ലൈന്‍ ക്യാപ്്റ്റനെയടക്കം ഉപയോഗിച്ച് എയര്‍ഇന്ത്യ ഒരു വിമാനസര്‍വീസ് നടത്തിയത് വലിയ സുരക്ഷാ വീഴ്ചയാണെന്നും വളരെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നതെന്നും ഡിജിസിഎ പ്രസ്താവനയില്‍ പറയുന്നു.

എയര്‍ ഇന്ത്യ സ്വമേധയാ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ശേഷമാണ് ഡിജിസിഎ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഡിജിസിഎ വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *