
ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂർ ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
പരേതനായ എം.കെ നാരായണൻ-ലളിത ദമ്പതികളുടെ മകനാണ് ലനീഷ്. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ: ലിഫ്ന, പരേതനായ ലിജേഷ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)