Posted By user Posted On

പ്രമുഖ ദക്ഷിണാഫ്രിക്കൻ വിമാനക്കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കി ഖത്തർ എയർവേസ്

ദോ​ഹ: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർലിങ്കിൻ്റെ 25 ശതമാനം ഓഹരി ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ഏറ്റെടുത്തു.ആ​ഫ്രി​ക്ക​ന്‍ വ​ന്‍ക​ര​യി​ല്‍ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വാ​ധീ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ​ൻ നി​ക്ഷേ​പ​ത്തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​മാ​ന ക​മ്പ​നി​യി​ലെ ഓഹരി സ്വന്തമാക്കിയത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ര്‍ ലി​ങ്ക് നി​ല​വി​ല്‍ 15 ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലാ​യി 45 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ഉണ്ട് . 25 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി​യെ​ന്ന് വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പറഞ്ഞു. എ​ന്നാ​ൽ,റെ​ഗു​ലേ​റ്റ​റി അ​പ്രൂ​വ​ല്‍ ല​ഭി​ക്കാത്തതിനാൽ നി​ക്ഷേ​പ​തു​ക വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​യി​​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ വ്യാ​പ​ന​വും ഭാ​വി ബി​സി​ന​സുമാണ് നി​ർ​ണാ​യ​ക​മാ​യ നി​ക്ഷേ​പ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *