Posted By user Posted On

ഖത്തറില്‍ മരുഭൂ ഹരിതവൽക്കരണം: 38 പുൽമേടുകൾ വേലികെട്ടി സംരക്ഷിച്ചു

ഖത്തരി മരുഭൂമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ 38 പുൽമേടുകൾ വേലി കെട്ടി പുനരുദ്ധരിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. ഇത് സസ്യങ്ങളുടെ ആവരണം സംരക്ഷിക്കാനും മരുഭൂവൽക്കരണത്തെ ചെറുക്കാനും ലക്ഷ്യമിടുന്നു.

വന്യജീവി വികസന വകുപ്പിൻ്റെ മേൽനോട്ടത്തിലുള്ള ഖത്തരി മരുഭൂമി പുനരധിവാസ പദ്ധതിയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 150 പുൽമേടുകളുടെ പുനരുദ്ധാരണം ഉൾപ്പെടുന്നുവെന്ന് MoECC  പറഞ്ഞു. വന്യജീവികളുടെ തുടർച്ച, അപൂർവയിനം കാട്ടുചെടികൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഈ ശ്രമം.  

പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യമുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിലാണ് പദ്ധതി ഊന്നൽ നൽകുന്നതെന്ന് വന്യജീവി വികസന വകുപ്പ് ഡയറക്ടർ മുഹമ്മദ് അഹമ്മദ് അൽ ഖാൻജി പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *