ഐടി സുരക്ഷ സമ്മേളനത്തിന് ദോഹ വേദിയാകും
ദോഹ: വിവരസാങ്കേതിക മേഖലയിലെ സുരക്ഷ സംബന്ധിയായ ഇന്റർനാഷനൽ കോമൺ ക്രൈറ്റീരിയ സമ്മേളനത്തിന് (ഐ.സി.സി.സി) നവംബർ നാല് മുതൽ ആറ് വരെ ദോഹ വേദിയാകും.
മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ദേശീയ സൈബർ സുരക്ഷ ഏജൻസി (എൻ.സി.എസ്.എ)യാണ് ആതിഥേയരാവുന്നത്. സർക്കാർ മേഖലയിൽനിന്നുള്ള വിദഗ്ധരും ഇന്റർനാഷനൽ കോമൺ ക്രൈറ്റീരിയ കമ്യൂണിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
2024 ഒക്ടോബർ 29 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിൽ സമ്മേളനത്തിന് മുന്നോടിയായി ദേശീയ സൈബർ സുരക്ഷ ഏജൻസി ആഭിമുഖ്യത്തിൽ കോമൺ ക്രൈറ്റീരിയ യോഗങ്ങൾ നടക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)