
ലോകോത്തര സ്ഥാപനങ്ങളെ ആകർഷിച്ച് ഖത്തറിന്റെ വിദ്യാഭ്യാസ നയങ്ങൾ
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുന്നതാണ് ഖത്തറിന്റെ വിദ്യാഭ്യാസ നയങ്ങളെന്ന് ഒറിക്സ് യൂനിവേഴ്സൽ കോളജ് പ്രസിഡന്റ് അസ്മി അമീർ.
വിദ്യാഭ്യാസ മേഖലയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പുകൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഡിഗ്രി പ്രോഗ്രാമുകൾ നൽകുന്ന ലിവർപൂൾ ജോൺ മൂറെസ് സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി ഖത്തറിലെ ഒ.യു.സിയുടെ പുതിയ കാമ്പസ് ഉദ്ഘാടനം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ കാമ്പസ് പ്രഖ്യാപിക്കുന്നതെന്നും, ഖത്തറിലെ വിദ്യാർഥികൾക്ക് ഉന്നത നിലവാരത്തിൽ ബ്രിട്ടീഷ് വിദ്യാഭ്യാസം നൽകാനുള്ള ഒറിക്സ് യൂനിവേഴ്സൽ കോളജിന്റെ ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പാണിതെന്നും അമീർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)