ഖത്തറിൽ പാസ്പോർട്ട് സർവിസ് സെന്റർ പ്രവർത്തന സമയം പ്രഖ്യാപിച്ചു
ദോഹ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിനു കീഴിലെ യൂനിഫൈഡ് സർവിസ് വിഭാഗം സർവിസ് സെന്ററുകളുടെയും ഓഫിസുകളുടെയും പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. വിവിധ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങൾ പരിഗണിച്ചാണ് രാവിലെ ഏഴ് മുതൽ വൈകുന്നേരം 3.30 വരെയായി വിവിധ മേഖലകളിലെ കേന്ദ്രങ്ങളിൽ പ്രവൃത്തി സമയം ക്രമീകരിച്ചത്.
സർക്കാർ സേവനങ്ങൾ സുതാര്യമാക്കുകയും, കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങൾ
• രാവിലെ ഏഴുമുതൽ 12.30 വരെ: മിസൈമീർ, അൽ ഷഹാനിയ, അൽ റയാൻ, ഉംസലാൽ, അൽ വക്റ, അൽ ഖോർ, ഉമ്മുൽ സനീം, അൽ ഷമാൽ.
• രാവിലെ ഏഴുമുതൽ ഉച്ച ഒന്ന് വരെ: എച്ച്.എം.സി
• രാവിലെ 7.30 മുതൽ ഒരു മണിവരെ: ലുസൈൽ
• രാവിലെ ഏഴ് മുതൽ 3.30 വരെ: ഖത്തർ എയർവേസ്
• രാവിലെ എട്ട് മുതൽ ഉച്ച ഒരു മണിവരെ: സൂഖ് വാഖിഫ്, ദി പേൾ, ക്യൂ.എഫ്.സി
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)