Posted By user Posted On

ഖത്തറിൽ ലെെസൻസില്ലാത്ത നഴ്സിങ് ജീവനക്കാരെ ജോലിക്കെടുത്തു; സ്ഥാപനം അടപ്പിച്ച് ഉദ്യോ​ഗസ്ഥർ

ലൈസൻസില്ലാത്ത നഴ്‌സിങ് ജീവനക്കാരെ നിമയിച്ചതിനെ തുടർന്ന് ഖത്തറിലെ സ്വകാര്യ ക്ലിനിക് താൽക്കാലികമായി അടച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത്. രണ്ട് നഴ്സുമാർ പ്രഫഷനൽ ലൈസൻസില്ലാതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി.ഖത്തറിലെ ആരോഗ്യ നിയമങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി. താൽക്കാലികമായി സ്ഥാപനം അടച്ചു പൂട്ടാൻ ആണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പൊതുജനാരോഗ്യമന്ത്രാലയം ഉത്തവിട്ടു. മാത്രമല്ല സ്ഥാപനത്തിൽ മറ്റു ചില നിയമങ്ങൾ ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തി. നിയമലംഘനം നടത്തിയ സ്ഥാപനത്തിൽ നിയമവിരുദ്ധമായി ജോലി ചെയ്ത നഴ്സുമാർക്ക് എതിരെ അധികൃതർ കർശന നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BoqvZkd4Quc10R39SDGNhh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *