ഖത്തര്‍ എനര്‍ജിയിൽനിന്നുള്ള കപ്പൽ നിർമാണ കരാറിനായി ശ്രമം നടത്തി കൊറിയൻ കമ്പനികൾ
ദോഹ: ഖത്തര്‍ എനര്‍ജിയിൽനിന്നുള്ള കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട വമ്പൻ കരാർ സ്വന്തമാക്കാനുള്ള ശ്രമവുമായി ദക്ഷിണ കൊറിയന്‍ കമ്പനികള്‍. 330 കോടി ഡോളറിന്റെ കരാറിനായാണ് കൊറിയന്‍ കമ്പനികള്‍ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങർ റിപ്പോർട്ട് ചെയ്തു. 10 കപ്പലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ദക്ഷിണ കൊറിയന്‍ വ്യാപാര കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം എച്ച്.ഡി കൊറിയ ഷിപ് ബില്‍ഡിങ്, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ്, ഹാന്‍വ ഓഷ്യന്‍ കമ്പനി എന്നിവയാണ് ഖത്തര്‍ എനര്‍ജിയുമായി ചര്‍ച്ച നടത്തുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)