
ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടും ഹ്യുമിഡിറ്റിയും വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
അടുത്ത ആഴ്‌ച ആദ്യം വരെ ഖത്തറിൽ ചൂടും ഹ്യുമിഡിറ്റിയുമുള്ള കാലാവസ്ഥ തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. കിഴക്കൻ കാറ്റ് മൂലം റിലേറ്റിവ് ഹ്യുമിഡിറ്റിയിലും വർദ്ധനവു പ്രതീക്ഷിക്കാമെന്ന് സാമൂഹ്യമാധ്യമായ X-ലെ ഒരു പോസ്റ്റിൽ ക്യുഎംഡി പറഞ്ഞു. ഇന്നലെ, ഓഗസ്റ്റ് 6ന്, രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയ മഴയുണ്ടായിരുന്നു. ഖത്തറിലുടനീളം താപനില 27 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താഴുകയും കടൽത്തീരത്തും ചില കിഴക്കൻ തീരപ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്യുകയുമുണ്ടായി. ഇന്ന്, അബു സമ്ര പ്രദേശത്ത് പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ക്യുഎംഡി അറിയിച്ചു. ദോഹയിലെ താപനില 31 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തീരപ്രദേശത്തും പുറംകടലിലും 5 മുതൽ 15 നോട്ട് വേഗതയിൽ കാറ്റ് വീശും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)