ഖത്തറിന്റെ പുതിയ ഭക്ഷ്യസുരക്ഷ നയം ഉടൻ, അറിയാം ഇക്കാര്യങ്ങള്‍
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിൽ തയാറാവുന്ന ഖത്തറിന്റെ പുതിയ ഭക്ഷ്യസുരക്ഷ നയം ഉടൻ പ്രഖ്യാപിക്കും. ഈ വർഷം ആരംഭിച്ച് 2030 വരെ ഏഴു വർഷ കാലയളവിലേക്കുള്ള രണ്ടാം ഘട്ട ഭക്ഷ്യസുരക്ഷ നയമാണ് അണിയറയിൽ ഒരുങ്ങുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് ഗഹനമായി തയാറാക്കപ്പെടുന്ന സുരക്ഷാ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജറല്ലാ അൽ മർറി അറിയിച്ചു. ഭക്ഷ്യസുരക്ഷ നയവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങൾക്കായി ദോഹയിൽ നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദവും കൂടുതല്‍ ഉൽപാദനക്ഷമതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തത, ഭൂമി, ഭൂഗര്‍ഭ ജലം തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍ എന്നിവക്കാണ് നയത്തില്‍ പ്രാധാന്യം നല്‍കുന്നത്. 2018 മുതല്‍ 2023 വരെയുള്ള ആദ്യഘട്ട ഭക്ഷ്യസുരക്ഷ പദ്ധതി വന്‍ വിജയമായിരുന്നു. ഭക്ഷ്യസുരക്ഷയില്‍ അറബ് ലോകത്ത് ഒന്നാമത് എത്താനും ആഗോള തലത്തില്‍ 24ാം റാങ്കില്‍ എത്താനും ഖത്തറിന് ഇതുവഴി സാധിച്ചെന്ന് ഡോ. അൽ മർറി പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)