സ്വർണ വിലയിൽ വൻ കുറവ്; ഇന്നത്തെ വില അറിയാം
ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് സംസ്ഥാനത്ത് സ്വർണ വില ഇന്ന് മികച്ച തോതിൽ കുറഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 6,390 രൂപയായി. പവന് 640 രൂപ കുറഞ്ഞ് വില 51,120 രൂപയിലുമെത്തി. ലൈറ്റ്‍വെയ്റ്റ് (കനം കുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 70 രൂപ താഴ്ന്ന് 5,285 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില കുറവാണെന്നത് സമീപകാലത്ത് 18 കാരറ്റ് ആഭരണങ്ങളുടെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്.
ഏറെ നാളുകളായി മാറ്റമില്ലാതെ നിന്ന വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം. അരഞ്ഞാണം, പാദസരം, വള തുടങ്ങിയ ആഭരണങ്ങളും പാത്രങ്ങളും പൂജാസാമഗ്രികളും നാണയങ്ങളും വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും വെള്ളിയുടെ വിലക്കുറവും നേട്ടമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)