ഖത്തർ മ്യൂസിയത്തിന്റെ ‘ഒളിമ്പിസം’ പ്രത്യേക പ്രദർശനത്തിന് പാരിസിൽ ഉജ്ജ്വല തുടക്കം
ദോഹ: ഒളിമ്പിക്സ് വേദിയിൽ ഖത്തറിന്റെ കായിക ചരിത്രവും മേഖലയുടെ കുതിപ്പും വിശദീകരിച്ച് ‘ഒളിമ്പിസം: ഒരു സ്വപ്നത്തേക്കാൾ’ എന്ന പേരിൽ പാരിസിലെ റോയൽ മോൺസിയോ റാഫിൾസ് ഹോട്ടലിലാണ് ഖത്തർ മ്യൂസിയത്തിന്റെ പ്രത്യേക പ്രദർശനത്തിന് ഗംഭീര തുടക്കം.
ഖത്തർ മ്യൂസിയം ദോഹയിലെ ത്രീ ടു വൺ സ്പോർട്സ് ആൻഡ് ഒളിമ്പിക് മ്യൂസിയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ 1984 മുതലുള്ള ഖത്തറിന്റെ 40 വർഷത്തെ പങ്കാളിത്തം ഉൾകൊള്ളുന്നു.
ഖത്തറിന്റെ പൈതൃകവും കായിക കരുത്തും മുതൽ ഒളിമ്പിക്സിനായുള്ള ഖത്തറിന്റെ ഭാവി പദ്ധതികളും ഉൾക്കൊള്ളുന്നതാണ് പ്രദർശനമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു .ജൂലൈ 31ന് ആരംഭിച്ച പ്രദർശനം ആഗസ്റ്റ് 25 വരെ ഉണ്ടാകും.ഉദ്ഘാടനച്ചടങ്ങിൽ ഫ്രാൻസിലെ ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആൽ ഥാനി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബൂഐനൈൻ, ഖത്തർ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഥാനി ബിൻ അബ്ദുറഹ്മാൻ അൽ കുവാരി, ഒളിമ്പിക് പ്രസ്ഥാന സ്ഥാപകൻ പിയറി ഡി കുബർട്ടിൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് അലക്സാന്ദ്ര ഡി നവസെല്ല ഡി കൂബർട്ടിൻ എന്നിവർ പങ്കെടുതിരുന്നു പ്രദർശനത്തിൽ കുബർട്ടിന്റെ രചനകളുടെ ആദ്യ അറബി പരിഭാഷയും പുറത്തിറക്കി.1960 റോം ഒളിമ്പിക്സിൽ ബോക്സിങ് ഇതിഹാസം മുഹമ്മദലി ധരിച്ചിരുന്ന ബോക്സിങ് കൈയുറയും, 1964ലെ ഇൻസ്ബ്രൂക്ക് ഒളിമ്പിക് ദീപശിഖയും ഉൾപ്പെടെ മ്യൂസിയത്തിന്റെ ശേഖരത്തിൽ നിന്നുള്ള ഐക്കണിക് ഒളിമ്പിക് ആർട്ടിഫാക്ടുകളും ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
Comments (0)